പൊലീസുകാരുടെ സസ്പെൻഷൻ പുറത്തുവരുന്നത് ഖനന മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിെൻറ തെളിവ്
text_fieldsവടശ്ശേരിക്കര: അനധികൃത പാറമട ഖനനത്തെപ്പറ്റി പരാതി നൽകിയ പരിസ്ഥിതി പ്രവർത്തകെൻറ ഫോൺ നമ്പർ ഖനന മാഫിയക്ക് ചോർത്തിനൽകിയ സംഭവത്തിൽ ചിറ്റാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചതോടെ പുറത്തുവന്നത് ജില്ലയുടെ പരിസ്ഥിതി ദുർബല മേഖലകളിൽ നിലനിൽക്കുന്ന അനധികൃത ഖനന മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിെൻറ തെളിവ്.
ദക്ഷിണമേഖല ഐ.ജിയുടെ നിർേദശത്തെ തുടർന്ന് ജില്ലയിലെ ഏഴ് വില്ലേജുകളിൽ മണ്ണ്-പാറ തുടങ്ങിയവ ഖനനം ചെയ്യുന്നതിന് കർശന വിലക്കുകൾ നിലനിൽക്കുന്നുണ്ടെങ്കിലും നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി അതത് പ്രദേശങ്ങളിലെ റവന്യൂ പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻതോതിൽ കിഴക്കൻ മലകൾ തുരന്ന് കടത്തിക്കഴിഞ്ഞു.
ഓരോ പ്രദേശത്തും പ്രാദേശികമായ ചെറുത്തുനിൽപുകളും പരാതികളുമെല്ലാം പൊലീസിനെയോ ഖനന മാഫിയയുടെ ഗുണ്ടകളെയോ വെച്ച് അടിച്ചമർത്തുകയാണ് ചെയ്യുന്നത്.
കിഴക്കൻ മേഖലയിൽ ചെമ്പന്മുടി ഉൾപ്പെടെ സമരം ചെയ്തവരെ കള്ളക്കേസിൽ കുടുക്കുകയും കൊച്ചുകുട്ടികളോടുവരെ പൊലീസ് ക്രൂരമായി ഇടപെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഖനനമേഖല നിയന്ത്രിക്കുന്നവരെല്ലാം ഉന്നത ബന്ധങ്ങളുള്ളവരോ സർക്കാർ സംവിധാനങ്ങൾക്ക് മാസപ്പടി കൊടുക്കുന്നവരോ ആയതുകൊണ്ട് ഖനനത്തിനെതിരെ നാട്ടുകാരോ പരിസ്ഥിതി പ്രവർത്തകരോ നൽകുന്ന പരാതികളെല്ലാം തേഞ്ഞുമാഞ്ഞു പോവുകയാണ് പതിവ്.
രാത്രിയിൽ പട്രോളിങ്ങിന് ഇറങ്ങുന്ന പൊലീസ് റോഡിൽ നിൽക്കുന്ന നാട്ടുകാരെ വിരട്ടി ഓടിച്ചു പാറയും മണ്ണും കടത്തുന്ന ലോറിക്ക് വഴി ഒരുക്കാറുണ്ടെന്ന് ഈ മേഖലയിൽ പണിയെടുക്കുന്നവർ പറയുന്നു.
റാന്നി നീരാട്ടുകാവിൽ വനംവകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് വനഭൂമിയുടെ മരങ്ങൾ മുറിച്ചുകടത്തി പാറമട തുടങ്ങാൻ ഖനന മാഫിയ ലക്ഷ്യമിട്ടിരുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ഈ സ്ഥലം വനംവകുപ്പ് തിരിച്ചുപിടിക്കുകയും റാന്നി ഡി.എഫ്. ഒ ഉൾപ്പെടെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തതിെൻറ തൊട്ടുപിന്നാലെയാണ് പാറമട ലോബിക്കുവേണ്ടി പരാതിക്കാരെൻറ നമ്പർ ചോർത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്.
ഇരുസംഭവത്തിലും പാറമട ലോബിക്കുവേണ്ടി വ്യാജരേഖ ഉണ്ടാക്കിയ റവന്യൂ ഉദ്യോഗസ്ഥർ തടികേടാകാതെ ഊരിപ്പോവുകയും ചെയ്തു. ചിറ്റാർ മീൻകുഴി തടത്തിൽ അനധികൃത ഖനനം നടത്തുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയ പരിസ്ഥിതി പ്രവർത്തകനായ പെരുനാട് സ്വദേശി ബിജു മോഡിയിലിെൻറ ഫോൺ നമ്പറാണ് പൊലീസുകാർ ഖനനലോബിക്ക് ചോർത്തിക്കൊടുത്തത്.
പരാതി നൽകി മിനിറ്റുകൾക്കകം ബിജുവിെൻറ ഫോണിലേക്ക് വധഭീഷണിയും അസഭ്യവർഷവും എത്തി. സംസ്ഥാനമൊട്ടാകെയുള്ള പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ ഇടപെടൽ ഉണ്ടായതോടെയാണ് ചിറ്റാർ പൊലീസ് സ്റ്റേഷനിലെ എസ്. ഐ സാജു പി.ജോർജ്, സി.പി.ഒമാരായ സചിൻ കെ.പിള്ള, ആർ. രതീഷ് എന്നിവരെ ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.