കുളങ്ങരവാലിയിൽ വീണ്ടും പുലി ഇറങ്ങി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsഅഞ്ചുമരുതി വത്സലയിൽ നിന്ന് വനം ഉദ്യോഗസ്ഥർ വിവരം ശേഖരിക്കുന്നു
വൈകീട്ട് 4.30ന് കുടുംബശ്രീ യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന അഞ്ചുമരുതി വത്സലയാണ് പുലിയുടെ മുന്നിൽ പെട്ടത്.ഇവർ ബഹളം െവച്ചതോടെ സമീപത്തെ പൊന്തക്കാട്ടിലേക്ക് പുലി ഓടിപ്പോയി. തിങ്കളാഴ്ച രാവിലെയും വൈകീട്ടും പുലി ഈ പ്രദേശത്ത് ഇറങ്ങിയിരുന്നു.
സംഭവം അറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് എത്തിയ വനപാലകരും പഞ്ചായത്ത് പ്രസിസൻറ് സജി കുളത്തുങ്കലും വാർഡ് മെംബർ അമ്പിളി ഷാജിയും നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ സ്ഥിരീകരിച്ചു.തിങ്കളാഴ്ച രാവിലെ കുളങ്ങരവാലി മോടിയിൽ രവീന്ദ്രൻപടിയിലെ റബർ തോട്ടത്തിലാണ് പുലിയെയും കുഞ്ഞിനെയും കണ്ടത്. ചാമക്കാലായിൽ മിനിയും മകനും കൂടാതെ പ്ലാത്താനത്ത് സ്റ്റീഫനും പുലിയെയും കുഞ്ഞിനെയും കണ്ടിരുന്നു. ഒരു മാസം മുമ്പ് കുളങ്ങരവാലി പുത്തൻവീട്ടിൽ സുനിലിെൻറ വീട്ടിലെ വളർത്തുനായെ പുലി ആക്രമിച്ചിരുന്നു.
കഴിഞ്ഞ രണ്ടു മാസം മുമ്പ് മീൻകുഴി തെക്കേക്കര തടത്തിൽ ടി.എം തോമസിെൻറ രണ്ട് വളർത്ത് നായ്ക്കളിൽ ഒന്നിനെ കൊന്നിരുന്നു. ഇതിനുശേഷം സമീപത്തെ ചരിവുപറമ്പിൽ ശശിയുടെ വീട്ടുമുറ്റത്തുനിന്ന പട്ടിയെയും ആക്രമിക്കാൻ ഓടിച്ചിരുന്നു. നാലു വർഷം മുമ്പ് കുളങ്ങരവാലി ഭാഗത്ത് കൂടു സ്ഥാപിച്ച് പുലിയെ പിടിച്ചിരുന്നു.
കുറുനരി ഭീതിയിൽ പ്രമാടം നിവാസികൾ
കോന്നി: പ്രമാടം പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍ കുറുനരിയുടെ ആക്രമണം വര്‍ധിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിൽ. പഞ്ചായത്തിലെ ഞക്കുകാവ്, തെങ്ങുംകാവ്, പന്നിക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് കുറുനരിയുടെ ആക്രമണം വര്‍ധിച്ചിരിക്കുന്നത്. പകല്‍പോലും കുറുനരി മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രദേശത്തെ യുവാവിനും വളര്‍ത്തുനായ്ക്കും കുറുനരിയുടെ കടിയേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ പന്നിക്കണ്ടം സ്വദേശി ചരിവുകാലായില്‍ സുനില്‍ കുമാറിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരി മകളെ ആക്രമിക്കാനൊരുങ്ങിയ കുറുനരിയുടെ അടുത്തേക്ക് ഓടിയെത്തിയ സുനിലിനെ ആക്രമിക്കുകയായിരുന്നു. കുറുനരിയുടെ സാന്നിധ്യം സംബന്ധിച്ച് പലതവണ നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.