കുളങ്ങരവാലിയിൽ വീണ്ടും പുലിയിറങ്ങി
text_fieldsവടശ്ശേരിക്കര: വയ്യാറ്റുപുഴ കുളങ്ങരവാലിയിൽ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. കുളങ്ങരവാലി തെക്കേചരുവിൽ രഞ്ജിത്തിെൻറ വീട്ടിൽ വാടകക്ക് താമസിക്കുന്ന ശിവദാസെൻറ വീട്ടുമുറ്റത്താണ് പുലി എത്തിയത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഈ സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. വെള്ളിയാഴ്ച രാത്രി ശിവദാസെൻറ വീട്ടുമുറ്റത്ത് കിടന്ന വളർത്തുനായെ പുലി ആക്രമിച്ചിരുന്നു. ഇതിനുശേഷം ശിവദാസൻ സമീപത്തെ സുഹൃത്തിെൻറ വീട്ടിലാണ് രാത്രി ഉറങ്ങാൻ പോയത്.
ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് പുലിയുടെ കാൽപാടുകൾ വീണ്ടും കണ്ടത്. സംഭവം വാർഡ് അംഗം അമ്പിളി ഷാജിയെ വീട്ടുകാർ അറിയിച്ചു. അറിയിച്ചതനുസരിച്ച് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് െഡപ്യൂട്ടി റേഞ്ചർ കെ. സുനിലിെൻറ നേതൃത്വത്തിലുള്ള വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി വളർത്തുനായെ ആക്രമിച്ച സമയത്ത് വീട്ടുമുറ്റത്ത് നിന്ന ശിവദാസൻ അദ്ഭുതകരമായാണ് പുലിയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്. അന്നുരാത്രിതന്നെ കൊച്ചുകോയിക്കലിൽ കടുവയിറങ്ങി വളർത്തുനായെ ആക്രമിച്ചിരുന്നു. കൊച്ചുകോയിക്കൽ പുത്തൻവീട്ടിൽ ബിജുവിെൻറ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തു നായെയാണ് ആക്രമിച്ചത്. ജനവാസ മേഖലയായ ഇവിടെ നിരവധിയാളുകൾ താമസിക്കുന്ന പ്രദേശമാണ്. ഒരിടവേളക്കുശേഷം വീണ്ടും പുലിയുടെയും കടുവയുടെയും സാന്നിധ്യം പ്രദേശവാസികളെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്.
കുളങ്ങരവാലി, കൊച്ചുകോയിക്കൽ മേഖലയിൽ പുലിയുടെ സാന്നിധ്യമുെണ്ടന്ന് മനസ്സിലാക്കി വനപാലകർ അടിയന്തരമായി ഈ പ്രദേശത്ത് പുലിക്കൂട് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ചിറ്റാർ ഫോറസ്റ്റ് െഡപ്യൂട്ടി റേഞ്ചറുമായി വാർഡ് മെംബർ അമ്പിളി ഷാജി കഴിഞ്ഞ ദിവസം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.