കുരുമ്പന്മൂഴിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ നടപടി –മന്ത്രി കെ. രാജന്
text_fieldsവടശ്ശേരിക്കര: കുരുമ്പന്‍മൂഴിയില്‍ ഒരു പാലം ഉണ്ടാകുക എന്നതാണ് നാട്ടുകാരുടെ അടിസ്ഥാന ആവശ്യമെന്നും ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. നിരവധി ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്‍മൂഴി പ്രദേശം സന്ദര്‍ശിച്ചു വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ കോസ്വേയില് വെള്ളം കയറിയ നിലയിലായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും പ്രദേശവാസികളുമായും മന്ത്രി വിശദമായ ചര്‍ച്ച നടത്തി. കെ.എസ്.ഇ.ബിയുടെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണ്, അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ നീക്കംചെയ്യാന്‍ നാട്ടുകാര്‍ അഭ്യര്‍ഥിച്ചു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തും.
അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡൻറ് ബീന ജോബി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ജയിംസ്, വാര്‍ഡ് മെംബര്‍ മിനി ഡൊമിനിക്, റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു, പി. അജി, വില്ലേജ് ഓഫിസര്‍ സാജന് ജോസഫ്, എസ്.ടി പ്രമോട്ടര്‍ അമ്പിളി ശിവന്, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.