ആദിവാസി യുവാവിന് മർദനമേറ്റ സംഭവം; നടപടിയെടുക്കാൻ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് െപാലീസ്
text_fieldsവടശ്ശേരിക്കര: ആദിവാസി യുവാവിന് മർദനമേറ്റ സംഭവത്തിൽ നടപടിയെടുക്കണമെങ്കിൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പൊലീസ് നിലപാട് വിവാദത്തിൽ. വാറ്റുസംഘത്തെ ഒറ്റുകൊടുെത്തന്ന് ആരോപിച്ച് ശബരിമല വനത്തിലെ ളാഹ മഞ്ഞത്തോട്ടിൽ താമസിക്കുന്ന ആദിവാസി യുവാവ് അജയനെ മൂവർ സംഘം ആക്രമിച്ച കേസിലാണ് തുടർ നടപടിക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന വിചിത്ര ആവശ്യം പെരുനാട് സി.ഐ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോലിക്ക് പോവുകയായിരുന്ന അജയനെ മൂവർ സംഘം തടഞ്ഞു നിർത്തി കമ്പിവടികൊണ്ട് ആക്രമിച്ച് വലതുകാൽ തല്ലിെയാടിച്ചത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ആവാത്തതിനെത്തുടർന്ന് പെരുനാട് െപാലീസിൽ ബന്ധപ്പെട്ട മനുഷ്യാവകാശപ്രവർത്തകരോടും പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കിൽ മർദനത്തിനിരയായി വീട്ടിൽ കഴിയുന്ന യുവാവ് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയേ കഴിയൂവെന്ന നിലപാടാണ് ആവർത്തിച്ചത്.
മർദനത്തിന് ശേഷവും നിരന്തരമായി ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കുന്ന പ്രതികളെ സംരക്ഷിക്കുന്ന െപാലീസ് നിലപാടാണ് ഇതെന്നും പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം നിയമവിരുദ്ധമായി ആവശ്യമുന്നയിച്ച െപാലീസ് ഉേദ്യാഗസ്ഥനെതിരെ പട്ടികജാതി-വർഗ നിയമപ്രകാരം കേസെടുക്കണമെന്നും അല്ലാത്തപക്ഷം കേരളത്തിലെ മുഴുവൻ ആദിവാസി സംഘടനകളും ബഹുജന പ്രക്ഷോഭത്തിന് തയാറാകുമെന്നും ദലിത് ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു.
െപാലീസ് നടപടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സാമൂഹികപ്രവർത്തകരായ സി.ആർ. നീലകണ്ഠൻ, കെ.എൻ. ഷാജഹാൻ, അഡ്വ. ബോബി തോമസ് എന്നിവരും 'മാധ്യമ'ത്തോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് െപാലീസ് രാജിനെതിരായ ജനകീയ കൂട്ടായ്മ സംസ്ഥാന കൺവീനർ ബിജു വി. ജേക്കബ് മുഖ്യമന്ത്രിക്കും െപാലീസ് കംപ്ലയിൻറ് അതോറിറ്റിക്കും പരാതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.