വടശ്ശേരിക്കര പാലം അപ്രോച്ച് റോഡിന്റെ കൈവരി പുനഃസ്ഥാപിച്ചില്ല
text_fieldsവടശ്ശേരിക്കര: തിരക്കേറിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ കൈവരി തകർന്ന് അപകടമുണ്ടായിട്ടും പരിഹരിക്കാൻ ഭാവമില്ലാതെ ബന്ധപ്പെട്ടവർ. മണ്ണാറക്കുളഞ്ഞി-ശബരിമല പാതയിലെ വടശ്ശേരിക്കര പാലത്തിനാണ് ദുർഗതി. തിരക്കേറിയ പാലത്തിലെ വടശ്ശേരിക്കര കരയിൽ പ്രയാർ ക്ഷേത്രത്തിനോടടുത്ത ഭാഗത്ത് അപ്രോച്ച് റോഡിന്റെ കൈവരി തകർന്ന് കാടുമൂടിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ശബരിമല സീസണിൽ ഇവിടെ മുളകൊണ്ട് വേലി കെട്ടുമെങ്കിലും ആഴ്ചകൾകൊണ്ട് അത് നശിച്ചുപോകുമായിരുന്നു. വലിയ അപകടത്തിന് കാരണമാകുമെന്ന് നിരവധിതവണ നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പിന്നീട് ഈ റോഡ് ഹൈവേ അതോറിറ്റി ഏറ്റെടുത്തതോടെ നാട്ടുകാർക്ക് പരാതിപ്പെടാനും ഇടമില്ലാതായി. ഒരാഴ്ചമുമ്പ് കൈവരി ഇല്ലാത്ത ഭാഗത്തുകൂടി കാർ താഴ്ചയിലേക്ക് പതിച്ചിരുന്നു. നദീതീരത്തുള്ള ശുചിമുറി കെട്ടിടത്തിൽ കാർ തങ്ങിനിന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടം ഉണ്ടായിട്ടും ഇവിടെ കൈവരികളോ ക്രാഷ് ബാരിയറോ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.