എല്ലാറ്റിനും തെരുവിലിറങ്ങുന്നതല്ല കോൺഗ്രസ് നയം -വി.ഡി. സതീശൻ
text_fieldsമല്ലപ്പള്ളി: എല്ലാ കാര്യങ്ങൾക്കും തെരുവിലേക്ക് ഇറങ്ങുന്നതല്ല കോൺഗ്രസ് പാർട്ടിയുടെ നയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് കമ്മിറ്റി ആസ്ഥാന മന്ദിരമായ ഇന്ദിരഭവൻ വൃന്ദാവനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തിനും ഏതിനും തെരുവിലേക്കിറങ്ങി ചെറുപ്പക്കാരെ എണ്ണമില്ലാത്ത കേസുകളിൽ പ്രതികളാക്കാനും അവരെ പൊലീസിന്റെ തല്ലുകൊള്ളിക്കാൻ ഇട്ടുകൊടുക്കാനുമല്ല മുന്നിട്ടിറങ്ങേണ്ടത്. മറിച്ച് തെരഞ്ഞെടുക്കുന്ന വിഷയങ്ങളിലാകണം കോൺഗ്രസ് സമരമുഖത്തേക്ക് ഇറങ്ങേണ്ടത്.
മറ്റ് വിഷയങ്ങൾ പൊതുചർച്ചകളിലൂടെയും മറ്റ് മാർഗങ്ങളിലുടെയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയും സർക്കാറിന്റെ കപടത തുറന്നുകാട്ടുകയുമാണ് വേണ്ടത്. ബ്ലോക്ക് പ്രസിഡന്റ് പ്രകാശ് ചരളേൽ അധ്യക്ഷതവഹിച്ചു. കെ.എസ്. മത്തായി ഹാളിന്റെ ഉദ്ഘാടനം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യനും പ്രിയദർശിനി ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും നിർവഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി റിങ്കു ചെറിയാൻ. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി. വർക്കി എബ്രഹാം കാച്ചാണത്ത്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജി. സതീഷ്ബാബു, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, കാട്ടൂർ അബ്ദുസ്സലാം, ലാലു ജോൺ, സതീഷ് പണിക്കർ. മാത്യു പാറക്കൽ, റെജി താഴമൺ, കെ. ജയവർമ, ശോശാമ്മ തോമസ്, റെജി തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.