Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്ത്രീകൾക്കെതിരെ...

സ്ത്രീകൾക്കെതിരെ അതിക്രമം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
സ്ത്രീകൾക്കെതിരെ അതിക്രമം; രണ്ടുപേർ പിടിയിൽ
cancel

പ​ത്ത​നം​തി​ട്ട: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മം കാ​ട്ടി​യ ര​ണ്ടു​പേ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. റാ​ന്നി ക​ന്നാം​പാ​ല​ത്തി​ന​ടു​ത്ത് ഒ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി 28 കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ൽ വ​ട​ശ്ശേ​രി​ക്ക​ര പ​ള്ളി​ക്ക​മു​രു​പ്പീ​ൽ റെ​ജി പി.​രാ​ജു (45) അ​റ​സ്റ്റി​ലാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ബ​ഹ​ളം വെ​ച്ച​പ്പോ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം റാ​ന്നി പൊ​ലീ​സ് പി​ടി​കൂ​ടി. എ​സ്.​ഐ സാ​യി സേ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ സു​ധീ​ർ, സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല പെ​രും​തു​രു​ത്തി​യി​ൽ സ്ത്രീ​ക​ൾ​ക്കു​നേ​രേ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ക​ട​ന്നു​പി​ടി​ക്കു​ക​യും ചെ​യ്ത പ​രാ​തി​യി​ൽ പെ​രും​തു​രു​ത്തി ന​ടു​വി​ലേ​ത​റ അ​രു​ണി​നെ (24) തി​രു​വ​ല്ല പൊ​ലീ​സ് പി​ടി​കൂ​ടി.

സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ നി​ല​വി​ലു​ണ്ട്. എ​സ്.​ഐ നി​ത്യ സ​ത്യ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ഷ്ണു​ദേ​വ്, മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ട്​ പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violence case
News Summary - Violence against women; Two arrested
Next Story