കടത്തിണ്ണയിൽ നിന്ന് വിശ്വനാഥന് മോചനം
text_fieldsകുളനട: ജനമൈത്രി പൊലീസിെൻറയും മെഴുവേലി പഞ്ചായത്ത് അധികൃതരുടെയും ഇടപെടലിൽ കടത്തിണ്ണയിൽനിന്ന് വിശ്വനാഥന് മോചനം. ഇലവുംതിട്ടയിലെ കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന ചാമക്കാലായിൽ വിശ്വനാഥനെ (68) കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു. വർഷങ്ങളായി ഇലവുംതിട്ട മാർക്കറ്റിലും മറ്റും ജോലി ചെയ്താണ് വിശ്വനാഥൻ കഴിഞ്ഞിരുന്നത്.
ശാരീരിക ബുദ്ധിമുട്ടുകൾ വർധിച്ചപ്പോൾ പല വീടുകളിലും കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങിയിരുന്ന ഇദ്ദേഹത്തിന് ഭക്ഷണവും മറ്റും നൽകിയിരുന്നത് അടുത്തുള്ള കടകളിൽനിന്നായിരുന്നു. ദിവസങ്ങളായി കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. കൂടാതെ ഉദരരോഗത്താലും ബുദ്ധിമുട്ടിയിരുന്നു. ദയനീയാവസ്ഥ കണ്ടറിഞ്ഞ് നാട്ടുകാർ വിവരം മെഴുവേലി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വിനീത അനിലിനെ അറിയിച്ചു.
ഇവർ ഇലവുംതിട്ട ജനമൈത്രി പൊലീസിെൻറ സഹായം തേടുകയായിരുന്നു. എസ്.എച്ച്.ഒ ബി. അയ്യൂബ്ഖാെൻറ നിർദേശപ്രകാരം ബീറ്റ് ഓഫിസർ അൻവർഷാ സ്ഥലത്തെത്തുകയും വിവരം കിടങ്ങന്നൂർ കരുണാലയം അമ്മവീട് ചെയർമാനെ അറിയിക്കുകയും ചെയ്തു.
ബീറ്റ് ഓഫിസർ അൻവർ ഷായുടെയും വിനീത അനിലിെൻറയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കിടങ്ങന്നൂർ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ട്രസ്റ്റിയും സഹപ്രവർത്തകരുംമെത്തി വിശ്വനാഥെൻറ സംരക്ഷണം ഏറ്റെടുത്തു. തുടർചികിത്സക്ക് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.