ഒറിജിനൽ ആരെന്നറിയാതെ വോട്ടർമാർ
text_fieldsപത്തനംതിട്ട: യു.ഡി.എഫിെൻറ ഒറിജിനൽ സ്ഥാനാർഥി ആരെന്ന് അറിയാതെ വോട്ടർമാർ കുഴയുന്നു. ചിറ്റാർ പഞ്ചായത്തിൽ മൂന്ന് വാർഡിലാണ് കൺഫ്യൂഷൻ. പത്തനംതിട്ട നഗരസഭ 32ാം വാർഡിലും ഇതുതന്നെ. ചിറ്റാർ പഞ്ചായത്തിൽ ഒരിടത്തുപോലും ഘടകകക്ഷികൾക്ക് കോൺഗ്രസ് സീറ്റ് കൊടുത്തിട്ടില്ല.
ഇതോടെ ഘടകകക്ഷികൾ അവരുടെ സ്വന്തം ചിഹ്നത്തിലും മത്സരിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥി എന്ന പേരിലാണ് പോസ്റ്റർ അടിച്ച് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും വോട്ട് തേടുന്നത്. വനിതസംവരണ വാർഡായ മണക്കയത്ത് കോൺഗ്രസിെൻറയും ജോസഫ് ഗ്രൂപ്പിെൻറയും സ്ഥാനാർഥികളുണ്ട്. നാലാം വാർഡായ ചിറ്റാറിൽ കോൺഗ്രസിലെ എ. ബഷീറും മുസ്ലിം ലീഗിലെ ഇബ്രാഹീം എഴിവീട്ടിലും മത്സരിക്കുന്നു.
അഞ്ചാം വാർഡിലും കോൺഗ്രസിെൻറയും ആർ.എസ്.പിയുടെയും സ്ഥാനാർഥികളുണ്ട്. പത്തനംതിട്ട നഗരസഭയിൽ 32ാം വാർഡിലും യു.ഡി.എഫിന് രണ്ടുപേരുണ്ട്. കോൺഗ്രസിെൻറയും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിെൻറയും സ്ഥാനാർഥികൾ സൗഹൃദ മത്സരത്തിലാണിവിടെ. കേരള കോൺഗ്രസ് -മാണിയിൽനിന്ന് അടുത്തിടെ കോൺഗ്രസിൽ ചേർന്ന ആനി സജിക്കാണ് ഇവിടെ കോൺഗ്രസ് കൈ ചിഹ്നത്തിൽ മത്സരിക്കാൻ സീറ്റ് നൽകിയത്. ഈ വാർഡിൽ കേരള കോൺഗ്രസ് ജോസഫിെൻറ പ്രഫ. സാലി ബാബു ചെണ്ട അടയാളത്തിൽ മത്സരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.