വാര്യാപുരം-പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് റോഡ് നവീകരണം: 6.5 കോടിക്ക് ഭരണാനുമതി
text_fieldsപത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വാര്യാപുരം -പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് റോഡ് നവീകരണത്തിന് 6.5 കോടിയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
പഴയ കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാനുള്ള പ്രവൃത്തി കാരണം റോഡിന് വലിയ തകരാര്‍ സംഭവിച്ചിരുന്നു. പരിയാരം മുതല്‍ സെന്‍ട്രല്‍ ജങ്ഷന് (മിനി സിവില്‍ സ്റ്റേഷന്) വരെയുള്ള 40 എം.എം ബി.സി ഓവര്‍ ലേ പ്രവൃത്തിക്കാണ് അനുമതി ലഭിച്ചത്. വെള്ളക്കെട്ടുകള്‍ വരുന്ന റോഡിന്റെ ഭാഗങ്ങളില്‍ ജി.എസ്.ബി ഇട്ട് ഉയര്‍ത്തി ബി.എമ്മും അതിന് മുകളില്‍ ബി.സിയും ചെയ്ത് ഉന്നത നിലവാരത്തിലാണ് റോഡ് നിര്‍മിക്കുന്നത്. പൊതുമരാമത്ത് നിരത്തുവിഭാഗത്തിനാണ് നിര്‍മാണ ചുമതല. റോഡ് അപകടങ്ങള്‍ ഒഴിവാക്കാനായി 350 മീറ്റര്‍ നീളത്തില്‍ മെറ്റല്‍ ക്രാഷ് ബാരിയറും നിര്‍മിക്കും. ടെന്‍ഡര്‍ ഉള്‍പ്പെടെ നടപടി പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുന്നതിനുമുമ്പ് കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തിയും പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.