പന്തളത്ത് മാലിന്യക്കൂമ്പാരം; അധികൃതർക്ക് മൗനം
text_fieldsപന്തളം: നഗരവാസികൾ രോഗശമനത്തിനായി എത്തുന്ന ആശുപത്രിക്ക് തൊട്ടുമുന്നിലെ മാലിന്യക്കൂമ്പാരം അധികൃതർ കാണുന്നില്ല. മാലിന്യം മലപോലെ കുന്നുകൂടുകയാണിവിടെ. മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നുനാടുമുഴുവൻ ശുചീകരണവും മഴക്കാലപൂർവ ബോധവത്കരണ ക്ലാസും നടത്തുമ്പോഴും മൂക്കിനു താഴെയുള്ള മാലിന്യം തള്ളൽ നിയന്ത്രിക്കാൻ നടപടിയില്ലാത്തത് പന്തളത്തിന്റെ ദയനീയാവസ്ഥയായി മാറുന്നു.
പന്തളം-പത്തനംതിട്ട റോഡിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനടുത്ത് എത്തുന്നതിനു മുമ്പുതന്നെ ദുർഗന്ധം പരക്കും. ആരോഗ്യകേന്ദ്രത്തിന്‍റെ മതിലിനോടു ചേർന്നും സമീപത്തുമായി മാലിന്യത്തിന്‍റെ വലിയ കൂമ്പാരം രൂപപ്പെട്ടിട്ടുണ്ട്. ഇടക്ക് കത്തിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്യും. ശുചിത്വമില്ലാത്ത തട്ടുകടകൾ, വഴിയോടുചേർന്ന മത്സ്യവ്യാപാരം, പാടത്തേക്ക് കുന്നുകൂടിക്കിടക്കുന്ന മാലിന്യ ശേഖരം ഇതൊക്കെയാണ് ഇവിടുത്തെ കാഴ്ച. എവിടെനോക്കിയാലും വൃത്തിഹീനമായ ഇടം.
പന്തളം നഗരസഭയിൽ അന്തർസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൊന്നാണ് കടയ്ക്കാട്. പാടത്തിനു സമീപത്തും ഷീറ്റുമേഞ്ഞ കൂരകളിലും തൊഴുത്തിനെക്കാൾ കഷ്ടമാണ് ഇവരുടെ താമസം. ശുദ്ധജലമോ വൃത്തിയുള്ള ശൗചാലയമോ മാലിന്യം സംസ്‌കരിക്കാനുള്ള മാർഗങ്ങളോ മിക്ക സ്ഥലത്തുമില്ല.
സമീപവാസികളാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നത്. പത്തനംതിട്ട റോഡരികിലെ കിളിവെള്ളൂർ പുഞ്ചയിലേക്ക് നോക്കിയാൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യത്തിന്റെ ധാരാളം കൂനകൾ കാണാം. കഴിച്ച ഭക്ഷണത്തിന്‍റെ ബാക്കിയുൾപ്പെടെ വേണ്ടാത്തതെന്തും പൊതുസ്ഥലത്തേക്കാണ് ഉപേക്ഷിക്കുന്നത്. പുല്ലും പോളയും നിറഞ്ഞുകിടക്കുന്ന പാടത്ത് വെള്ളവും മാലിന്യവും അഴുകി ദുർഗന്ധവുമുണ്ടാകുന്നുണ്ട്. ഈഭാഗത്തൊന്നും ക്ലോറിനേഷൻ നടത്തുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.