മാലിന്യ സംസ്കരണം; തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ സാങ്കേതിക സമിതി
text_fieldsപത്തനംതിട്ട: ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി സാങ്കേതിക പിന്തുണ ഉറപ്പുവരുത്തുന്നതിനും ജില്ലതല സാങ്കേതിക സമിതി രൂപവത്കരിച്ചു.
ഏല്.ഐ.ഡി.ഇ.ഡബ്ല്യു ദക്ഷിണ മേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ ചെയര്‍മാനായും ജില്ല ശുചിത്വമിഷന് കോഓഡിനേറ്റര്‍ കണ്‍വീനറുമായ 12 അംഗസമിതി നേതൃത്വം നൽകും. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പുതിയ മാലിന്യ സംസ്കരണ പദ്ധതികൾക്കും അംഗീകാരം ലഭിച്ചു. യോഗത്തില്‍ കലക്ടര്‍ എ. ഷിബു അധ്യക്ഷതവഹിച്ചു. വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രധാന ചുമതലകള്‍
ഖരമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, ഏജന്‍സികള്‍ തുടങ്ങിയവക്ക് ആവശ്യമായ സഹായം നല്‍കുക.
30 ലക്ഷം രൂപ മുതല്‍ 2.5 കോടി വരെയുള്ള മാലിന്യസംസ്കരണ സംവിധാനങ്ങള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കുക.
ഉത്തരവാദിത്തങ്ങൾ
- പ്രവര്‍ത്തനരഹിതമായ മാലിന്യ സംസ്കരണ പ്ലാന്റുകള്‍, ഉപകരണങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനം.
- ഖരമാലിന്യ സംസ്കരണ പദ്ധതി തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും തദേശസ്വയംഭരണ സ്ഥാപനങ്ങളെ പിന്തുണക്കുക.
- ഖരമാലിന്യ സംസ്കരണ ഉപകരണങ്ങള്‍, ഉപാധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമുള്ള സാങ്കേതിക പിന്തുണ നല്‍കുക.
- പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംസ്ഥാനതല കമ്മിറ്റിക്ക് നിശ്ചിത ഇടവേളകളില്‍ റിപ്പോര്‍ട്ട് നല്‍കുക.
- ജില്ല ആസൂത്രണ സമിതിക്ക് ജില്ല ശുചിത്വ പ്ലാന്‍ തയാറാക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുക.
- ഒന്നിലധികം തദ്ദേശസ്വയം സ്ഥാപനങ്ങള്‍ക്കോ ജില്ലയിലെ ക്ലസ്റ്ററുകള്‍ക്കോ ആവശ്യമായ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പൊതുസംവിധാനങ്ങള്‍ക്ക് രൂപംനല്കാന് ആവശ്യമായ സാങ്കേതിക സഹായം ജില്ല ആസൂത്രണ സമിതി, ജില്ല പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവക്ക് ലഭ്യമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.