പത്തനംതിട്ട നഗരത്തിൽ കുടിവെള്ള വിതരണം അവതാളത്തിൽ
text_fieldsപത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ജലഅതോറിറ്റിയുടെ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കാലിക്കുടങ്ങളുമായി പത്തനംതിട്ട നഗരസഭ ചെയർമാനെ ഉപരോധിച്ചു. നഗരത്തിലെ വിവിധ വാർഡുകളിൽ ദിവസങ്ങളായി വെള്ളം ലഭിക്കുന്നില്ലെന്ന് അംഗങ്ങൾ പറഞ്ഞു. ജനറൽ ആശുപത്രി, കലക്ട്രേറ്റ്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലും വെള്ളം കിട്ടാതെ ആളുകൾ വലയുകയാണ്.
പലയിടത്തും പൈപ്പ് പൊട്ടിയത് പരിഹരിക്കാതെ കിടക്കുന്നു. ടി.കെ റോഡിൽ പൈപ്പ് പൊട്ടി അടുത്തിടെ നിർമിച്ച റോഡും തകർന്നു. നഗരത്തിൽ കൂടുതലും ഉയർന്ന പ്രദേശങ്ങളാണ്. ഇവിടങ്ങളിലെ ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
എന്നാൽ കുടിവെള്ളം മുടങ്ങിയത് ജല അതോറിറ്റിയാണ് പരിഹരിക്കേണ്ടതെന്നും അവരുമായി ചർച്ച ചെയ്യാമെന്നും നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസീംകുട്ടി, അഡ്വ. എ. സുരേഷ്കുമാർ, അഡ്വ. റോഷൻ നായർ, സിന്ധു അനിൽ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.