ശബരിമല റോഡിലെ വെള്ളക്കെട്ട് ഭീഷണിയാകുന്നു
text_fieldsവടശ്ശേരിക്കര: മണ്ഡലകാലത്തിനു മുമ്പ് തിരക്കിട്ട് കുഴിയടച്ച മണ്ണാറക്കുളഞ്ഞി- ചാലക്കയം ശബരിമല റോഡിൽ പലയിടത്തും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വർഷങ്ങളായി ശാസ്ത്രീയമായി അറ്റകുറ്റപ്പണിയോ റീടാറിങ്ങോ നടത്താതെയിട്ടിരിക്കുന്ന ശബരിമല റോഡിൽ ഓടകൾ അടഞ്ഞു കിടക്കുകയാണ്.
റോഡിൽനിന്ന് വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ കാൽനടപോലും ദുസ്സഹമാണ്. പലഭാഗത്തും മഴ പെയ്തുകഴിഞ്ഞാൽ റോഡിന്റെ ഒരുവശത്തുകൂടി മാത്രമേ ഗതാഗതം സാധ്യമാകൂ. വലിയ വണ്ടികളും മറ്റും വന്നാൽ വെള്ളം തെറിച്ചു യാത്രക്കാരുടെ ദേഹത്തും സമീപത്തെ വീടുകളിലും വരെ വീഴുന്ന അവസ്ഥയാണുള്ളത്. മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒലിച്ചുപോകാൻ നടപടി സ്വീകരിക്കാത്ത പക്ഷം വൃശ്ചികമാസം അവസാനം വരെ സാധാരണഗതിയിൽ പെയ്യാറുള്ള ഒറ്റപ്പെട്ട കനത്ത മഴയിൽ തീർഥാടകർ വലയുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.