ജാസ്മിെൻറയും ആൽവിെൻറയും വിവാഹസമ്മാനം; സുധക്കും കുടുംബത്തിനും വീടൊരുങ്ങി
text_fieldsപത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ് സുനിൽ നിരാലംബരായ ഭവനരഹിതർക്ക് പണിത് നൽകുന്ന 215 - മത് സ്നേഹഭവനം കുളനട കൈപ്പുഴ ചരുവിൽ മോഡിയിൽ വട്ടത്തുണ്ടിൽ സുധയ്ക്കും കുടുംബത്തിനും. ഷിക്കാഗോയിൽ ജനിച്ചുവളർന്ന ജാസ്മിൻ കടവിലിെൻറയും ആൽവിെൻറയും വിവാഹസമ്മാനമായി ഇവരുടെ സഹായത്തിലാണ് വീട് നിർമ്മിച്ചു നൽകിയത്. വീടിെൻറ താക്കോൽ ദാനവും ഉദ്ഘാടനവും നിയമസഭാ ചീഫ് വിപ്പ് എൻ.ജയരാജ് നിർവഹിച്ചു.
സ്വന്തമായി വീട് ഇല്ലാതെ കണ്ണിന് കാഴ്ചയില്ലാത്ത ഭർത്താവും അഞ്ചു വയസ്സുള്ള മകനുമായി ചെറിയ ഒരു ടാർപോളിൻ കുടിലിലായിരുന്നു കാലുകൾക്ക് സ്വാധീനക്കുറവുള്ള സുധയുടെ താമസം. രണ്ടു മാസം മുമ്പ് ശക്തമായ കാറ്റിലും മഴയിലും ഉണ്ടായിരുന്ന കുടിൽ തകർന്നു വീണു.
സ്വന്തമായി വീട് പണിയുവാൻ യാതൊരു നിവൃത്തിയുമില്ലാതിരുന്ന ഇവരുടെ ദയനീയാവസ്ഥ മനസിലാക്കി ജാസ്മിൻ നൽകിയ നാലു ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ട് മുറികളും, ഹാളും, അടുക്കളയും, ശുചിമുറി യും, സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ച് നൽകിയത്. ചടങ്ങിൽ കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ആർ. മോഹൻദാസ് , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാന്താനത്തു നന്ദകുമാർ, ഡോ. ജോസ്.ഡി. കൈപ്പള്ളി, കെ. പി. ജയലാൽ, എം. പി. ഉണ്ണികൃഷ്ണൻ നായർ, ജീ. രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.