കാറ്റും മഴയും: ഓണ വിളവെടുപ്പിന് കാത്തിരിക്കുന്ന കർഷകർ കടുത്ത ആശങ്കയിൽ
text_fieldsപന്തളം: കാറ്റും മഴയും ശക്തമായത് ഓണവിളവെടുപ്പ് കാത്തിരിക്കുന്ന കർഷകരെ ആശങ്കയിലാഴ്ത്തി. പന്തളം തെക്കേക്കര, തുമ്പമൺ, കുളനട പഞ്ചായത്തുകളിലായി 750 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. തെക്കേക്കരയിൽ മാത്രം 250 ഏക്കറിലാണ് കൃഷി. ഓണത്തിന് ജില്ലയിലെ വിവിധ വിപണികളിലേക്കും മറ്റും ഏറ്റവും കൂടുതൽ പച്ചക്കറി എത്തുന്നത് ഇവിടങ്ങളിൽനിന്നാണ്.
കാറ്റും മഴയും കാട്ടുപന്നി ശല്യവും കാരണവും ഇത്തവണ പച്ചക്കറി വിളവ് വലിയ തോതിൽ കുറയുമെന്നാണ് കൃഷി ഉദ്യോഗസ്ഥർ പറയുന്നത്. കാട്ടുപന്നികൾ കൃഷി നശിപ്പിച്ച സ്ഥലങ്ങളിൽ പിന്നീട് കൃഷിയിറക്കാൻ കർഷകർ തയാറായില്ല. ഇതും പച്ചക്കറിയുടെ ഓണം ലക്ഷ്യമിട്ടുള്ള കൃഷിയെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.