കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsrepresentational image
പത്തനംതിട്ട: സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കൂടൽ അതിരുങ്കൽ സന്തോഷ് ഭവനിൽ ശ്രേയസ് എസ് കൃഷ്ണ(20)യെയാണ് കൂടൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ൈകയിൽ നിന്നും 2.180 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
സ്കൂളിന്റെ കളിസ്ഥലത്തുണ്ടായിരുന്ന കുട്ടികൾക്ക് വിൽക്കാനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൂടൽ പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച വൈകീട്ട് 7.30 നാണ് ശ്രേയസ്സ് സ്കൂൾ മൈതാനത്ത് എത്തിയത്. കളിക്കാനെത്തിയ വിദ്യാർഥികൾക്ക് കൊടുക്കാൻകൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.