പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് ആറുവർഷം തടവും പിഴയും
text_fieldsപത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ. കടമ്പനാട് പോരുവഴി ഏഴാം മൈൽ പരുത്തിവിള വടക്കേവീട്ടിൽ രഞ്ജിത്തിനാണ് (25) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ആറുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
ബസ് കണ്ടക്ടറായിരുന്ന പ്രതി 2015ൽ പെൺകുട്ടിയെ ബസിലാണ് പരിചയപ്പെട്ടത്. പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ശേഷം സുഹൃത്തിെൻറ വീട്ടിൽ എത്തിച്ചു. എന്നാൽ, സുഹൃത്തിെൻറ ഭാര്യക്ക് പ്രതി പെൺകുട്ടിയെ ചതിയിൽപെടുത്തിയതാണെന്ന് മനസ്സിലായി. അടൂർ െപാലീസ് അന്വേഷിക്കുന്ന വിവരവും അറിഞ്ഞതോടെ പ്രതിയെയും പെൺകുട്ടിെയയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ മാതാവിെൻറ സംരക്ഷണത്തിൽ വിടുകയും പ്രതിയെ അറസ്റ്റും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്വേഷണം നടത്തിയത് അടൂർ എസ്.ഐ ആയിരുന്ന എം.ജി. സാബുവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.