സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷം
text_fieldsകോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗിവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണവും കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് പ്രഭാഷണവും നടത്തി. ഷികാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഫൊറോനാ ചർച്ച് വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യാതിഥിയായി.
കേരള സോഷ്യൽ സർവിസ് ഫോറം എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൻ ലൗലി ജോർജ്, ജില്ല പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ അംഗം ഡോ. മേഴ്സി ജോൺ മൂലക്കാട്ട്, കെ.എസ്.എസ്.എസ് മുൻ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫൻ എന്നിവർ സംസാരിച്ചു. സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി 25 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കിയ കെ.എസ്.എസ്.എസ് സി.ബി.ആർ സന്നദ്ധ പ്രവർത്തകരായ മേരി ഫിലിപ്പ്, ജെസി ജോസഫ് എന്നിവരെയും പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷി കുട്ടികളെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.