മട്ട അരിക്ക് 24, പഞ്ചസാര 22; വിലക്കുറവിൻ മേളവുമായി സപ്ലൈകോ ഓണച്ചന്ത
text_fieldsകോട്ടയം: കോവിഡ് ജാഗ്രതക്കിടയിലും സജീവമായി സപ്ലൈകോ ജില്ലതല ഓണച്ചന്ത. പൊതുവിപണിയെക്കാള്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് കെ.പി.എസ്. മേനോൻ ഹാളിലാണ് ചന്ത ആരംഭിച്ചത്.
ഒരു കുടുംബത്തിന് സബ്‌സിഡി നിരക്കില്‍ അഞ്ചുകിലോ അരി, അഞ്ചുകിലോ പച്ചരി, ചെറുപയർ, പഞ്ചസാര, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപ്പരിപ്പ് എന്നിവ ഓരോ കിലോ വീതം ലഭ്യമാണ്. മല്ലിയും മുളകും അരക്കിലോയും ശബരി വെളിച്ചെണ്ണ അര ലിറ്ററും ലഭിക്കും. മാവേലിമട്ട അരിക്ക് 24 രൂപയാണ് സബ്‌സിഡി വില. ജയ അരിക്ക് 25 രൂപയും. 23രൂപയാണ് പച്ചരിക്ക്. പഞ്ചസാര 22. നോൺ സബ്സിഡിയുള്ള ഇനങ്ങൾ ഇഷ്ടാനുസരണം ലഭിക്കും. ഇവ കൂടാതെ ശബരി ഉല്‍പന്നങ്ങളും വിപണിയിലുണ്ട്.
തേയില, കാപ്പിപ്പൊടി, ഉപ്പ്, കറിപ്പൊടികള്‍, അരിപ്പൊടി, സോപ്പ് എന്നിവയും വിലക്കുറവിൽ ലഭ്യമാണ്. സബ്‌സിഡി ഉല്‍പന്നങ്ങള്‍ കൂടാതെ ജീരകം, കടുക്, ഉലുവ, വെള്ളക്കടല, കുരുമുളക്, ചെറുപയര്‍ പരിപ്പ് എന്നിവയും പൊതു വിപണിയെക്കാള്‍ വിലക്കുറവില്‍ കിട്ടും. കോവിഡ് പ്രേട്ടോക്കോൾ അനുസരിച്ചാണ് പ്രവേശനം. ഒരുസമയം അഞ്ചുപേരെ മാത്രമേ പ്രവേശിപ്പിക്കൂ. രാവിലെ പത്തുമുതൽ ആറുവരെയാണ് സമയം. ഉത്രാടദിനം വരെ ചന്ത പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.