Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:47 AM IST Updated On
date_range 19 May 2022 5:47 AM ISTപട്ടിക വിഭാഗ പദ്ധതികൾ: നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ മോണിറ്ററിങ് കമ്മിറ്റികൾ
text_fieldsbookmark_border
തിരുവനന്തപുരം: പട്ടിക വിഭാഗ പദ്ധതികളുടെ മേൽനോട്ടത്തിന് നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ മോണിറ്ററിങ് കമ്മിറ്റികൾ രൂപവത്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് സമിതി മേല്‍നോട്ടം വഹിക്കും. ജില്ല പട്ടികജാതി വികസന ഓഫിസര്‍/അസിസ്റ്റന്റ് ജില്ല പട്ടികജാതി വികസന ഓഫിസര്‍ എന്നിവര്‍ക്കാണ് ചുമതല. സ്ഥലം എം.എൽ.എ ചെയര്‍മാനും പട്ടികജാതി വികസന ഓഫിസര്‍ കണ്‍വീനറുമായിരിക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ഡിവിഷനിലെ ജില്ല പഞ്ചായത്ത് അംഗങ്ങൾ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി / പട്ടികവര്‍ഗ അംഗങ്ങൾ, പ്രോജക്ട് ഓഫിസര്‍ / ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍, ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പറേഷനിലെ തദ്ദേശ എൻജിനീയറിങ് വിഭാഗ മേധാവികള്‍ എന്നിവരായിരിക്കും അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story