Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 11:59 PM GMT Updated On
date_range 17 Jun 2022 11:59 PM GMTകാട്ടൂർ ആശുപത്രി പരിസരത്ത് വൈദ്യുതി തടസ്സം ഇനിയില്ല
text_fieldsbookmark_border
കാട്ടൂർ: ഏറെക്കാലത്തെ പരാതികൾക്കും പരിശ്രമത്തിനും ശേഷം കാട്ടൂർ സർക്കാർ ആശുപത്രി പരിസരം സമ്പൂർണ വൈദ്യുതി തടസ്സ രഹിത മേഖലയാക്കി കെ.എസ്.ഇ.ബി. വിവിധ കർമപദ്ധതികളുടെ ഭാഗമായി കാട്ടൂരിൽ നടപ്പിലാക്കുന്ന നൂതന സാങ്കേതിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആശുപത്രി പരിസരത്തെ സമ്പൂർണമായി വൈദ്യുതി തടസ്സ രഹിത മേഖലയാക്കിയത്. നിലവിൽ കാട്ടൂരിലേക്കുള്ള വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടാൽ ആശുപത്രിയിലേക്കുള്ള വൈദ്യുതി മുടങ്ങുക പതിവായിരുന്നു. വിവിധ വാക്സിനുകളും, മരുന്നുകളും വളരെ താഴ്ന്ന ഊഷ്മാവിൽ സൂക്ഷിക്കാൻ ഇത് പ്രയാസമുണ്ടാക്കാറുണ്ട്. വാക്സിനുകൾ കൂടുതൽ സൂക്ഷിക്കേണ്ടി വന്ന കോവിഡ് കാലഘട്ടത്തിൽ വൈദ്യുതി മുടക്കം മൂലം പ്രതിസന്ധികൾ പതിവായിരുന്നു. ഈ സംഭവങ്ങൾ കാട്ടൂർ പഞ്ചായത്ത് ഭരണസമിതി കെ.എസ്.ഇ.ബി ഇരിങ്ങാലക്കുട ഡിവിഷൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചതെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജയചന്ദ്രൻ അറിയിച്ചു. ഇതിനായി ഈ പ്രദേശത്ത് പ്രത്യേകം എ ബി സ്വിച്ച് സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതുമൂലം കിഴുത്താണി, തേക്കുംമൂല, കാട്ടൂർ, എടത്തിരുത്തി, കിഴുപ്പിള്ളിക്കര തുടങ്ങിയ ഫീഡറുകളിൽനിന്ന് സാഹചര്യത്തിനനുസരിച്ച് വൈദ്യുതി എത്തിക്കാൻ സാധിക്കും. കാട്ടൂരിൽ ഇത്തരത്തിൽ രണ്ടിലധികം എ ബി സ്വിച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ ജനസാന്ദ്രത കൂടുതലും പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയേറിയതുമായ കോളനികൾ ഉൾപ്പെടെ പ്രദേശങ്ങളിൽ കമ്പികൾക്ക് പകരം ഇൻസുലേറ്റഡ് കേബിളുകൾ സ്ഥാപിച്ചു. ഇതോടെ ഈ പ്രദേശങ്ങളിലെ വൈദ്യുതി ലൈനുകളിൽ നിന്നുള്ള വൈദ്യുതാഘാത സാധ്യത ഇല്ലാതാക്കി. കൂടാതെ ഇത്തരം കേബിളുകൾ ഏതെങ്കിലും സാഹചര്യത്തിൽ പൊട്ടിവീഴുകയോ മുറിയുകയോ ചെയ്താലും വൈദ്യുതി പുറത്തേക്ക് പ്രവഹിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story