Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയോരത്തെ...

ദേശീയപാതയോരത്തെ കെട്ടിട നിർമാണം: നയം വ്യക്തമാക്കാതെ സർക്കാർ; വലഞ്ഞ്​ പാതയോരവാസികൾ

text_fields
bookmark_border
-പി.എ.എം. ബഷീർ തൃശൂർ: ദേശീയപാത വികസനത്തിന്​ സ്ഥലം വിട്ടുകൊടുത്തവർ ബാക്കി ഭൂമിയിൽ കെട്ടിട നിർമാണത്തിന്​​ അനുമതി ലഭിക്കാതെ വലയുന്നു. അനുമതി നൽകേണ്ട ത​ദ്ദേശ വകുപ്പ്​​ ഉത്തരവ്​ ഇറക്കാത്തതിനാൽ ഇവർ പെരുവഴിയിലാണ്​​​. തദ്ദേശ സ്ഥാപനങ്ങളും ആക്​ഷൻ കൗൺസിലുകളും വകുപ്പ്​ മന്ത്രിയെ കണ്ട്​ നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. ഭൂമി ഏറ്റെടുത്ത്​ തുടർ നടപടി പുരോഗമിക്കവേ പുനരധിവാസം പോലുമില്ലാതെ നട്ടം തിരിയുകയാണ്​ ഭൂമി വിട്ടുകൊടുത്തവർ. ദേശീയപാതയോട്​ ചേർന്ന സ്ഥലങ്ങളിൽ കെട്ടിട നിർമാണത്തിന്​ ദേശീയപാത അതോറിറ്റിയുടെ പ്രത്യേക അനുമതി വേണമെന്നാണ്​ കേന്ദ്ര ഗതാഗത മന്ത്രാലയ ഉത്തരവ്​. 2013 ജൂലെ 24ന്​ പുറത്തിറക്കിയ ഉത്തരവിൽ, നിർമിക്കുന്ന കെട്ടിടത്തിലേക്കുള്ള പ്രവേശനാനുമതി വാങ്ങണമെന്നുമുണ്ട്​. ഇതനുസരിച്ച്​ തദ്ദേശ സ്ഥാപനങ്ങളിലെ സാ​ങ്കേതിക വിഭാഗത്തിന്‍റെ പരിശോധന റിപ്പോർട്ടിന്മേൽ ​ദേശീയപാത അതോറിറ്റിയുടെ പ്രവേശനാനുമതി പത്രം ലഭിച്ചവർക്ക്​ മാത്രമേ കെട്ടിട നിർമാണ അനുമതി നൽകാവൂ എന്നാണ്​ സംസ്ഥാന തദ്ദേശ വകുപ്പ്​ അസി. എൻജിനീയറുടെ ഓഫിസിന്‍റെ നിർദേശം. ഏതെല്ലാം ഗണത്തിലുള്ള കെട്ടിടങ്ങൾക്ക്​ പ്രവേശനാനുമതി ബാധകമാണെന്ന്​ നിയമത്തിൽ വ്യക്തതയില്ല. ദേശീയപാത അതിർത്തിയിൽനിന്ന്​ വിവിധ ഗണത്തിലുള്ള കെട്ടിടത്തിലേക്ക്​ ആവശ്യമായ സെറ്റ് ​ബാക്ക്​ സംബന്ധിച്ച ഉത്തരവും​ ലഭ്യമല്ല. അതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക്​ കെട്ടിടനിർമാണ അനുമതി നൽകാനാവുന്നില്ല. കേരളത്തിൽ ദേശീയപാത 66 ഉൾപ്പെടെ ഭൂരിഭാഗം ദേശീയപാതകളും 45 മീറ്ററിലാണ്​ വികസിപ്പിക്കുന്നത്​. മണ്ണുത്തി-വടക്കഞ്ചേരി പാത 30 കിലോമീറ്ററിലും പാലിയേക്കര ടോൾപ്ലാസ മേഖലയിലും എറണാകുളം കണ്ടെയ്​നർ റോഡിൽ ചിലയിടങ്ങളിലും മാത്രമാണ്​ 60 മീറ്ററിൽ വികസിപ്പിക്കുന്നത്​. ദേശീയപാത അതോറിറ്റിയുടെ നിയമം അനുസരിച്ച്​ പാതയോരത്തുനിന്ന്​ ആറു മീറ്റർ മാറി മാത്രമേ നിർമാണാനുമതി നൽകാവൂ. റോഡ്​ വികസനത്തിന്​ ഭൂമി വിട്ടുകൊടുത്ത​ ശേഷം കുറഞ്ഞ സ്ഥലം മാത്രം ഉള്ളവർക്ക്​ തീർത്തും അപ്രായോഗികമാണ്​ ഈ വ്യവസ്ഥ. ദേശീയപാതയിലേക്ക്​ പ്രവേശനാനുമതി പത്രം നൽകാൻ കേന്ദ്ര സർക്കാർ സ്വകാര്യ കൺസൾട്ടൻസികളെയാണ്​ ഏൽപ്പിച്ചിരിക്കുന്നത്​. വീടുകൾക്ക്​ 10,000 രൂപ വരെയും വ്യാപാര സ്ഥാപനങ്ങൾക്ക്​ അവയുടെ മൂല്യം അനുസരിച്ച്​ ലക്ഷങ്ങളുമാണ്​ ഈടാക്കുന്നത്​. അതേസമയം, കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സംസ്ഥാന സർക്കാറിന്​ നടപ്പാക്കാമെന്നിരിക്കെ സർക്കാറിന്‍റെ മൗനം പാതയോരവാസികളെ കുഴക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story