Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:42 PM GMT Updated On
date_range 5 Aug 2022 7:42 PM GMTവയർലെസ് കണക്ടിവിറ്റി; പെരിങ്ങൽകുത്ത് ഡാം മേഖല ഇനി ഒറ്റപ്പെടില്ല
text_fieldsbookmark_border
തൃശൂർ: പെരിങ്ങൽകുത്ത് ഡാം മേഖല ഇനി ഒറ്റപ്പെടില്ല. പുറം ലോകവുമായി ബന്ധപ്പെടാനുള്ള സംവിധാനമെന്ന നിലയിൽ ഡാമിൽ റേഡിയോ വയർലെസ് കണക്ടിവിറ്റിയായി. 2018 പ്രളയത്തിൽ ഒരു വാർത്താവിനിമയ മാർഗവുമില്ലാതെ മാറിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വയർലെസ് കണക്ഷൻ സംവിധാനം കൊണ്ടുവരാൻ ജില്ല ഭരണകൂടം ശ്രമിച്ചത്. കലക്ടറുടെ നിർദേശപ്രകാരം കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും റേഡിയോ ഓഫിസറായ സി.എസ്. ശരത്ചന്ദ്രൻ, ഹാം റേഡിയോ ഓപ്പറേറ്റർരായ ഹരികുമാർ അഖിൽ എന്നിവരും പെരിങ്ങൽകുത്ത് ഡാമിലെത്തി വി.എച്ച്.എഫ് സ്ഥാപിച്ചു. ഇതിലൂടെ റവന്യൂ ഹാൻഡ് റേഡിയോ ഓപ്പറേറ്റർമാർക്ക് തൃശൂർ കലക്ടറേറ്റിലേക്ക് എത്ര മോശമായ കാലാവസ്ഥയിലും ബന്ധപ്പെടാൻ സാധിക്കുമെന്ന് കലക്ടറേറ്റിലെ ഡിസ്ട്രിക്സ് എമർജൻസി ഓപറേഷൻസ് സെന്റർ ഉദ്യോഗസ്ഥൻ ഷിബു ജോർജ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് 2021 ജൂണിൽ റവന്യൂ വകുപ്പിന്റെ റേഡിയോ സംവിധാനം നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story