Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:46 PM GMT Updated On
date_range 5 Aug 2022 7:46 PM GMTകുടുംബത്തിലെ എട്ട് പേരെ കാണാതായതായി പരാതി
text_fieldsbookmark_border
എറിയാട് (തൃശൂർ): കുടുംബത്തിലെ എട്ടു പേരെ കാണാതായതായി ബന്ധുവിന്റെ പരാതി. അഴീക്കോട് സൂനാമി കോളനിയിൽ വാടകക്ക് താമസിച്ചിരുന്ന കൈമപറമ്പിൽ ഉഷയെയും കുടുംബത്തെയുമാണ് കാണാതായത്. ഉഷയുടെ മകൻ അരുൺ, ഭാര്യ കാവ്യ, രണ്ടര വയസ്സുള്ള മകൾ വിയാദ്യ, ഉഷയുടെ മകൾ സൗമ്യ, ഭർത്താവ് ലാലു, മക്കളായ ശ്രീലക്ഷ്മി (10), ശ്രീപ്രിയ (എട്ട്) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി മുതൽ കാണാതായതായി ഇവരുടെ ബന്ധു കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ തൃശൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് വരെ ഇവർ ഓട്ടോയിൽ യാത്ര ചെയ്തതായി പറയുന്നു. ബംഗളൂരുവിൽ കല്യാണത്തിന് പോകുകയാണെന്നും അതിന് മുമ്പ് തലശേരിയിൽ പോകേണ്ടതുണ്ടെന്നും ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഇവർ താമസിച്ചിരുന്നിടത്ത് പരിസരവാസികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story