Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightമൊബൈല്‍ കടയിലെ മോഷണം;...

മൊബൈല്‍ കടയിലെ മോഷണം; പ്രതി പിടിയില്‍

text_fields
bookmark_border
മൊബൈല്‍ കടയിലെ മോഷണം; പ്രതി പിടിയില്‍
cancel

വെള്ളിക്കുളങ്ങര: മൂന്നുമുറിയിലെ മൊബൈല്‍ ഷോപ് കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും ലോട്ടറി ടിക്കറ്റുകളും കവര്‍ന്ന കേസില്‍ ഒമ്പതുങ്ങല്‍ സ്വദേശി ഇട്ടിമംഗലത്ത് വീട്ടില്‍ മണികുട്ടനെ (41) വെള്ളിക്കുളങ്ങര പൊലീസ് ഇന്‍സ്‌പെക്​ടര്‍ കെ.പി. മിഥുന്‍ അറസ്​റ്റ്​ ചെയ്​തു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മൂന്നുമുറിയിലെ പാലക്കാതടത്തില്‍ ബിനുവി​ൻെറ മൊബൈല്‍ കടയില്‍ മോഷണം നടന്നത്. 2018ൽ മറ്റത്തൂര്‍, കോടശ്ശേരി, വെള്ളിക്കുളങ്ങര വില്ലേജ ഓഫിസുകള്‍ കുത്തിത്തുറന്ന് നികുതി രശീത്​ പുസ്തകങ്ങളും പണവും ലാപ്ടോപ്പും മോഷ്​ടിച്ച കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ക്രിമിനല്‍ കേസുകളില്‍പെട്ട് പിടിയിലാകുന്നവരെ ജാമ്യത്തിലെടുക്കലാണ് മണിക്കുട്ട‍​ൻെറ ജോലിയെന്നും നികുതി രശീതുകള്‍ മോഷ്​ടിച്ചിരുന്നത് ഇതിനുവേണ്ടിയായിരുന്നെന്നും പൊലീസ് അറിയിച്ചു. പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്. എസ്.ഐ പി.ആര്‍. ഡേവിസ്, എ.എസ്.ഐമാരായ കൃഷ്ണനുണ്ണി, പ്രദീപ്കുമാര്‍ അജികുമാര്‍, സി.പി.ഒ സമീഷ്, ഹോംഗാര്‍ഡ് പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealingTheft AccuseTheft News
Next Story