Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 12:02 AM GMT Updated On
date_range 11 Dec 2020 5:12 AM GMTമൂന്നാം ക്ലാസുകാരനെ പരസ്യമായി ശാസിച്ച സംഭവം: ആത്മാഭിമാനം ഹനിക്കുന്നത് കുറ്റകരമെന്ന് ബാലാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: കുട്ടികൾക്ക് ശാരീരികമോ മാനസികമോ പ്രയാസം സൃഷ്ടിക്കുന്ന തരത്തിൽ അസംബ്ലിയിലോ മറ്റ് കുട്ടികളുടെ മുന്നിലോ െവച്ച് അവരെ അപമാനിക്കുന്നതും മാപ്പുപറയിക്കുന്നതും കടുത്ത ബാലാവകാശ ലംഘനമാണെന്ന് ബാലാവകാശ സംരക്ഷണ കമീഷൻ. കുട്ടികളോട് ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കേണ്ടതാണെന്ന് കമീഷൻ ഉത്തരവിട്ടു.
മാനന്തവാടി സെൻറ് പാട്രിക് സ്കൂളിലെ മൂന്നാം ക്ലാസുകാരൻ മുടി വെട്ടിയതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ സ്വീകരിച്ച നടപടിയാണ് പരാതിക്കിടയാക്കിയത്. എണ്ണൂറോളം കുട്ടികളുണ്ടായിരുന്ന അസംബ്ലിയിൽ കുട്ടിയെ സ്റ്റേജിൽ കയറ്റി പുറംതിരിച്ചുനിർത്തി മുടി പൊക്കി മറ്റ് കുട്ടികൾക്ക് കാണിച്ച് പരസ്യമായി വഴക്കുപറഞ്ഞെന്നും മൂന്ന് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തെന്നുമാണ് പരാതി.
ഒമ്പത് വയസ്സ് മാത്രമുള്ള വിദ്യാർഥിയെ കേവലം അച്ചടക്കത്തിെൻറ പേര് പറഞ്ഞ് സ്റ്റേജിൽ കയറ്റി അപമാനിച്ചത് കുട്ടിയുടെ അഭിമാനത്തിനെതിരേയുള്ള അവകാശ നിഷേധവും ബാലാവകാശ ലംഘനവുമാണെന്ന് കമീഷൻ നിരീക്ഷിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു സ്കൂളിലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ, സി.ബി.എസ്.ഇ റീജനൽ ഓഫിസർ, ഐ.സി.എസ്.ഇ സെക്രട്ടറി എന്നിവരോട് കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story