Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:04 AM GMT Updated On
date_range 14 Nov 2021 12:04 AM GMTഉത്സവാഘോഷങ്ങൾക്ക് അനുമതി നൽകണം -നാട്ടുവാദ്യ കലാകാര കൂട്ടായ്മ
text_fieldsbookmark_border
അതിജീവന പ്രതിഷേധം 16ന് തൃശൂർ: കോവിഡ് ഭീതിയൊതുങ്ങിയ സാഹചര്യത്തിൽ ഉത്സവാഘോഷ പരിപാടികൾക്ക് അനുമതി നൽകണമെന്ന് നാട്ടുവാദ്യ കലാകാര കൂട്ടായ്മ. ഉത്സവപ്പറമ്പുകളെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കലാകാരന്മാർക്ക് ആശ്വാസകരമാവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൂട്ടായ്മ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നവംബർ മുതൽ കേരളത്തിലെ ഉത്സവാഘോഷങ്ങൾ തുടങ്ങുന്ന സമയമാണ്. എന്നാൽ, ആഘോഷ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലാകാരന്മാർക്ക് ആശ്വാസകരമായ തീരുമാനം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. സാഹചര്യം സർക്കാറിൻെറ ശ്രദ്ധയിൽപെടുത്തുന്നതിൻെറ ഭാഗമായി 16ന് തൃശൂരിൽ നാട്ടുവാദ്യ കലാകാര കൂട്ടായ്മയുടെ നേതൃത്വത്തിൽ 'അതിജീവനത്തിനായി' കലക്ടറേറ്റ് മാർച്ച് നടത്തും. രാവിെല 10ന് കോർപറേഷൻ ഓഫിസിന് മുന്നിൽനിന്ന് പ്രകടനം ആരംഭിച്ച് കലക്ടറേറ്റിന് മുന്നിൽ സമാപിക്കും. പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്യും. നാട്ടുകലാകാരക്കൂട്ടം, ശിങ്കാരിമേളം വെൽഫെയർ അസോസിയേഷൻ, ബാൻഡ് ഓണേഴ്സ് അസോസിയേഷൻ, നാഗസ്വരം, തകിൽ വാദ്യകല സംഘടന, കാവടി ഓണേഴ്സ് അസോസിേയഷൻ സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലാണ് പരിപാടി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധ പരിപാടിയെന്ന് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ബൈജു തൈവമക്കൾ, കൺവീനർ എൻ.എം. ശിവൻ, ഷാജി മണ്ണംപേട്ട എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story