Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:01 AM GMT Updated On
date_range 4 Dec 2021 12:01 AM GMTവിനോദസഞ്ചാര മേഖല ഉണര്‍ന്നു; കരകയറി ശിവദാസെൻറ കരകൗശല വസ്തുക്കൾ
text_fieldsbookmark_border
വിനോദസഞ്ചാര മേഖല ഉണര്‍ന്നു; കരകയറി ശിവദാസൻെറ കരകൗശല വസ്തുക്കൾ വിനോദസഞ്ചാര മേഖല ഉണര്‍ന്നു; കരകയറി ശിവദാസൻെറ കരകൗശല വസ്തുക്കൾ കൊടകര: കോവിഡ് വ്യാപനം കുറഞ്ഞ് വിനോദസഞ്ചാര മേഖല ഉണര്‍ന്നതോടെ കൊടകരയിലെ ആളൂരുത്താന്‍ വീട്ടില്‍ ശിവദാസന്‍ തിരക്കിലാണ്. ചിരട്ടകൊണ്ട് ഈ കലാകാരന്‍ ഒരുക്കുന്ന കലാരൂപങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. 14 വര്‍ഷത്തോളമായി ചിരട്ടയില്‍ കരകൗശല ഉൽപന്നങ്ങള്‍ ഒരുക്കുന്ന ശിവദാസൻെറ പ്രധാന ഉപജീവനമാര്‍ഗവും ഇതുതന്നെ. ടൂറിസം കേന്ദ്രങ്ങളിലെ കരകൗശല വിൽപനശാലകള്‍ വഴിയാണ് ഉൽപന്നങ്ങള്‍ കൂടുതലും വിറ്റഴിയുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലില്‍ വിനോദസഞ്ചാര മേഖല തളര്‍ന്നപ്പോള്‍ ഇദ്ദേഹത്തിൻെറ ജീവിതമാര്‍ഗവും അടഞ്ഞിരുന്നു. നേരത്തേ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തിരുന്ന ശിവദാസന്‍ കരകൗശല വിദഗ്ധന്‍ കൽപക മുരളിയുടെ കീഴിലാണ് ചിരട്ടകൊണ്ട് ഉൽപന്നങ്ങള്‍ നിർമിക്കാന്‍ പരിശീലിച്ചത്. ലവണാംശം കൂടുതലുള്ള ചിരട്ടകള്‍ക്ക് ഉറപ്പ് കൂടുമെന്നതിനാല്‍ തീരദേശ മേഖലയില്‍നിന്നാണ് ചിരട്ടകള്‍ കൊണ്ടുവരുന്നത്. വിവിധതരം തൂക്കുവിളക്കുകള്‍, ചെടിച്ചട്ടികള്‍, കിളിക്കൂടുകള്‍, മേശവിളക്ക്, സ്പൂണുകള്‍, കറിപ്പാത്രങ്ങള്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിൻെറ കരവിരുതില്‍ രൂപപ്പെടുന്നത്. മൂന്നാര്‍, തേക്കടി, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, വയനാട് എന്നിവിടങ്ങളിലെ കരകൗശല വിൽപനശാലകളിലേക്കാണ് നല്‍കുന്നത്. ബംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനങ്ങളിലേക്കും കരകൗശല വസ്തുക്കൾ ഒരുക്കി നല്‍കാറുണ്ട്. പലതും മറ്റു രാജ്യങ്ങളിലുമെത്തുന്നതിൻെറ നിർവൃതിയിലാണ് ശിവദാസൻ. ഏതാനും വര്‍ഷം മുമ്പ് കണ്ണൂര്‍ ജയിലിലെ വനിത തടവുകാര്‍ക്ക് ചിരട്ടകൊണ്ട് കൗതുക വസ്തുക്കള്‍ നിർമിക്കാന്‍ പരിശീലനവും നല്‍കിയിരുന്നു. ക്യാപ്ഷന്‍ TMC KDA 2 sivadasan 1. ചിരട്ടകൊണ്ട് നിർമിച്ച കിളിക്കൂടുമായി ശിവദാസന്‍ 2. പൊതിയാതേങ്ങയില്‍ തീര്‍ത്ത കിളിക്കൂടുമായി ശിവദാസന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story