Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടകര ഷഷ്ഠി:...

കൊടകര ഷഷ്ഠി: കോണ്‍ഗ്രസി​േൻറത്​ രാഷ്​ട്രീയ മുതലെടുപ്പെന്ന്​ സി.പി.എം

text_fields
bookmark_border
കൊടകര: ഷഷ്ഠി ആഘോഷം ചടങ്ങ്​ മാത്രമായതിനു കാരണം പഞ്ചായത്ത് പ്രസിഡ​ൻറി​ൻെറയും പൊലീസി​ൻെറയും നിഷേധാത്മക നിലപാടു മൂലമാണെന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി സി.പി.എം. കൊടകര ഷഷ്ഠി ആഘോഷമായി നടത്തേണ്ടതില്ലെന്ന തീരുമാനമെടുത്തത്​ ക്ഷേത്ര ഭരണസമിതിയാണെന്ന് സി.പി.എം കൊടകര നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഷഷ്ഠി നടത്തിപ്പുമായി ബന്ധപ്പെട്ട് താലൂക്ക്​ ഓഫിസില്‍ നടന്ന ​േയാഗത്തിൽ നവംബര്‍ 11ലെ ഉത്തരവ് പ്രകാരം മാത്രമേ ആഘോഷം നടത്താനാവുകയുള്ളൂവെന്ന്​ തഹസില്‍ദാര്‍ അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം കൊടകര വില്ലേജ്​ ഓഫിസില്‍ എ.ഡി.എമ്മി​ൻെറ നേതൃത്വത്തില്‍ നടന്ന യോഗത്തിൽ ഈ തീരുമാനം എല്ലാവരും അംഗീകരിക്കുകയും ചെയ്​തു​. തഹസില്‍ദാര്‍ വിളിച്ച യോഗത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഷഷ്ഠി നടത്തണമെന്ന അഭിപ്രായമാണ് പഞ്ചായത്ത് പ്രസിഡൻറ്​ പറഞ്ഞത്. ആഘോഷം നടത്താൻ ക്ഷേത്ര ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കാതെ കോണ്‍ഗ്രസ് നേതാക്കളുടെ വാക്ക് കേട്ട് യോഗം വിളിച്ച എം.എല്‍.എയുടെ നടപടി നാടി​ൻെറ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കലാണ്​. ക്ഷേത്രത്തില്‍ ഷഷ്ഠി ആഘോഷം നടത്താന്‍ തടസ്സമില്ലെന്ന് കലക്ടറും പൊലീസും പഞ്ചായത്തും അറിയിച്ചിട്ടും ആചാരപ്രകാരമുള്ള ചടങ്ങുകള്‍ മതിയെന്ന് തീരുമാനിച്ചത് ക്ഷേത്ര സമിതിയാണ്​. ഇക്കാര്യത്തില്‍ പഞ്ചായത്തിനെയോ സി.പി.എമ്മിനെയോ കുറ്റപ്പെടുത്തുന്നത് രാഷ്​ട്രീയ മുതലെടുപ്പ് ലക്ഷ്യംവെച്ചാണെന്നും ലോക്കല്‍ കമ്മിറ്റികൾ പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story