Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ -പമ്പ ബസിന്...

തൃശൂർ -പമ്പ ബസിന് പുതുക്കാട് സ്​റ്റാൻഡിൽ ബോർഡിങ് പോയൻറ്​

text_fields
bookmark_border
ആമ്പല്ലൂർ: ഈ മാസം 15 മുതൽ ആരംഭിച്ച തൃശൂർ- പമ്പ കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസിന് പുതുക്കാട് കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ ബോർഡിങ് പോയൻറ്​ അനുവദിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഗതാഗത മന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. ദിവസവും രാത്രി 9.15ന് പുതുക്കാട് സ്​റ്റാൻഡിൽ ബസ്​ എത്തും. പുതുക്കാടിന് പുറമെ ചാലക്കുടി ബൈപാസ് സ്​റ്റോപ്പിലും ബോർഡിങ് പോയൻറ്​ അനുവദിച്ചിട്ടുണ്ട്. പുലർച്ച 4.15ന് പമ്പയിൽ എത്തും. www.keralartc.com എന്ന വെബ്​സൈറ്റിൽ തൃശൂർ- പമ്പ എന്ന് നൽകി ബോർഡിങ് പോയൻറ്​ പുതുക്കാട് നൽകി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. തിരിച്ച് രാവിലെ പത്തിന് പമ്പയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 5.20ന് ബസ്​ പുതുക്കാട് എത്തും. പുതുക്കാട്- പമ്പ 338 രൂപയാണ് ചാർജ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story