Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചിലപ്പാറൻ തവള...

പച്ചിലപ്പാറൻ തവള മേലൂരിൽ

text_fields
bookmark_border
പച്ചിലപ്പാറൻ തവള മേലൂരിൽ
cancel
ചാലക്കുടി: പശ്ചിമഘട്ടത്തിലെ മഴക്കാടുകളിൽ മാത്രം കണ്ടു വരുന്ന പച്ചിലപ്പാറൻ അഥവാ ഇളിത്തേമ്പൻ തവളയെ മേലൂരിൽ കണ്ടെത്തി. വംശനാശം നേരിടുന്ന ഈ ഇനം റെഡ് കാറ്റഗറിയിൽ പെട്ട ജീവിയാണ്​. കഴിഞ്ഞ ദിവസം മേലൂരിൽ സാമൂഹിക പ്രവർത്തകനായ ദീപേഷ് പട്ടത്തി​ൻെറ വീട്ടുമുറ്റത്ത്​ ചെമ്പോത്ത് കൊത്തിയെടുത്ത് കൊണ്ടു വന്നിട്ടതാണ് ഈ തവളയെ. ഇതി​ൻെറ സവിശേഷത മനസ്സിലാക്കി ദീപേഷ് സംരക്ഷണമൊരുക്കുകയായിരുന്നു. വൻവൃക്ഷങ്ങളിൽ നിന്ന് വൻ വൃക്ഷങ്ങളിലേക്ക്‌ ഒഴുകി പറക്കാൻ കഴിവുള്ള ഈ തവള അധികനേരവും ഇലക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന സ്വഭാവക്കാരനാണ്. ശരീരത്തി​ൻെറ പുറംഭാഗം കടുത്ത പച്ച നിറത്തിൽ ഉള്ള ഈ ജീവികളുടെ അടിഭാഗം മുഷിഞ്ഞ വെള്ളനിറമാണ്. വളരെ മെലിഞ്ഞ ശരീരമാണിവക്കുള്ളത്‌. ശരീരത്തിന്​ യോജിക്കാത്തത്ര വലിയ കണ്ണുകൾ ഇതിന്​ ഒരു കോമാളി രൂപം നൽകുന്നു. പകൽസമയം ഉറങ്ങുകയും രാത്രിയിൽ സഞ്ചരിക്കുകയും ഇരപിടിക്കുകയും ചെയ്യുന്നതാണ്​ ഇളിത്തേമ്പൻ തവള. കൈകാലുകൾ മടക്കി ഏതെങ്കിലും ഇലയുടെ അടിയിൽ ഇരിക്കുന്ന ഇവയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. വലിയകണ്ണിലെ കൃഷ്ണമണി ചുരുങ്ങി ഒരു വര പോലെയാകുന്നതിനാൽ കണ്ണും തിരിച്ചറിയാൻ സഹായിക്കില്ല. TMchdy - 3 മേലൂരിൽ കണ്ടെത്തിയ പച്ചിലപ്പാറൻ തവള
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story