Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:02 AM GMT Updated On
date_range 19 Dec 2021 12:02 AM GMTഗുരുവായൂർ സത്യഗ്രഹത്തിെൻറ ഓർമചിത്രങ്ങളുമായി ചിത്രൻ നമ്പൂതിരിപ്പാട്
text_fieldsbookmark_border
ഗുരുവായൂർ സത്യഗ്രഹത്തിൻെറ ഓർമചിത്രങ്ങളുമായി ചിത്രൻ നമ്പൂതിരിപ്പാട് ഗുരുവായൂർ: ''കിഴക്കെനടയിലെ ഓലപ്പന്തലിൽ ക്ഷീണിതനായി കേളപ്പൻ കിടക്കുന്നു. കുറേപ്പേർ പന്തലിൽ നിലത്തിരിക്കുന്നുണ്ട്. എല്ലാം നിയന്ത്രിച്ച് നിർദേശങ്ങൾ നൽകി എ.കെ.ജി ഓടി നടക്കുന്നു''- 90 വർഷം മുമ്പ് നടന്ന ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹം 103ൽ എത്തിയ പി. ചിത്രൻ മ്പൂതിരിപ്പാട് ഓർത്തെടുത്തതിങ്ങനെ. സത്യഗ്രഹ നവതിയുമായി ബന്ധപ്പെട്ട് ദേവസ്വം സംഘടിപ്പിച്ച ചരിത്ര സെമിനാറിലാണ് ചിത്രൻ നമ്പൂതിരിപ്പാട് ഓർമകൾ പങ്കുവെച്ചത്. തപാലിൽ എത്തിയിരുന്ന പത്രത്തിലൂടെയാണ് സത്യഗ്രഹ വാർത്തയറിഞ്ഞത്. നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ടെങ്കിലും വീട്ടുകാർ വിടില്ല. എന്നാൽ, ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകാൻ അനുവാദം കിട്ടും. ട്യൂഷൻ എടുത്തിരുന്ന ശങ്കരയ്യർ മാസ്റ്ററോടൊപ്പം ദർശനത്തിന് പോകാൻ അനുവാദം വാങ്ങി. ദർശനം കഴിഞ്ഞ് നേരെ പോയത് സമരപ്പന്തലിലേക്കായിരുന്നു. കേളപ്പനെയും എ.കെ.ജിയെയും നേരിട്ട് കാണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും നമ്പൂതിരിപ്പാട് പറഞ്ഞു. ഉത്തരേന്ത്യയിലെ മഹാക്ഷേത്രങ്ങളിൽ കേരളത്തിലെ ക്ഷേത്രത്തിലേതുപോലെ ഭക്തർക്ക് സൗകര്യങ്ങളൊന്നുമില്ലെന്നും തൻെറ യാത്രാനുഭവങ്ങൾ പങ്കുവെച്ച് ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണൻ അദ്ദേഹത്തിന് ഉപഹാരം കൈമാറി. tct gvr chithran nampoodirippad ഗുരുവായൂർ സത്യഗ്രഹ നവതിയുടെ ഭാഗമായി ദേവസ്വം സംഘടിപ്പിച്ച സെമിനാറിൽ സത്യഗ്രഹത്തിന് സാക്ഷിയായ ചിത്രൻ നമ്പൂതിരിപ്പാടിനെ മന്ത്രി കെ. രാധാകൃഷ്ണൻ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story