Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാത്രി...

രാത്രി പോസ്​റ്റ്​മോർട്ടം: വിയോജിപ്പുമായി ഫോറൻസിക് സർജൻമാർ

text_fields
bookmark_border
* '24 മണിക്കൂറും ചെയ്ത് തള്ളേണ്ട ജോലിയല്ല' തൃശൂർ: രാത്രിയിലും പോസ്​റ്റ്​മോർട്ടം നടത്തണമെന്ന ഹൈകോടതി ഉത്തരവിനോട് വിയോജിച്ച് ഫോറൻസിക് സർജൻമാർ. പോസ്​റ്റ്​മോർട്ടം സമയപരിധി ദീർഘിപ്പിക്കണമെന്നാണ് അഭിപ്രായമെങ്കിലും അതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരിക്കെ തിരക്കിട്ട് നടപ്പാക്കാൻ നിർബന്ധിക്കുന്നതിനോടാണ് ഫോറൻസിക് സർജൻമാരുടെ വിയോജിപ്പ്. മെഡിക്കൽ കോളജുകളിൽ 50 വർഷത്തോളം പഴക്കമുള്ള സ്​റ്റാഫ് പാറ്റേണിലാണ് ഫോറൻസിക് വിഭാഗങ്ങളുടെ പ്രവർത്തനം. അന്ന് 100 മുതൽ 500 വരെ കേസുകളാണ് വർഷം കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ 1000 മുതൽ 4000 വ​രെ കേസുകളാണ് പരിശോധിക്കുന്നത്. ഡോക്ടർമാരുടെയും മറ്റ് അനുബന്ധ സ്​റ്റാഫി​ൻെറയും പുതിയ തസ്തികകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ഇത്തരം നിർബന്ധം ഗുണത്തേക്കാളേറെ ദോഷകരമാവുമെന്നാണ് ഇവരുടെ വിമർശനം. ധിറുതിയിൽ ഇൻക്വസ്​റ്റും പോസ്​റ്റ്​മോർട്ടം പരിശോധനയും നടത്തിയാൽ തെളിവുകൾ നഷ്​ടപ്പെടാൻ സാധ്യതയുണ്ട്. സീൻ ഓഫ് ക്രൈമിൽ രാത്രി പരിശോധന നടത്തി തെളിവ് ശേഖരിക്കൽ ദുഷ്കരമാവും. പുനർ പരിശോധനക്കായി മൃതശരീരം വീണ്ടും പുറത്തെടുക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്​ടിക്കപ്പെടുക. ഫോറൻസിക് മെഡിസി​ൻെറ പ്രാധാന്യം ഉൾക്കൊണ്ട് വിഷയത്തെ സമീപിക്കണമെന്ന് കേരള മെഡികോ ലീഗൽ സൊസൈറ്റി സെക്രട്ടറിയും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് സർജനുമായ ഡോ. ഹിതേഷ് ശങ്കർ പറയുന്നു. 24 മണിക്കൂറും ചെയ്തുതള്ളുന്ന പോസ്​റ്റ്​മോർട്ടങ്ങൾ അല്ല, വൈദഗ്ധ്യത്തോടെ ചെയ്യുന്ന പോസ്​റ്റ്​മോർട്ടങ്ങളാണ് ആവശ്യമെന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ഫോറൻസിക് സർജൻ ഡോ. എ.കെ. ഉന്മേഷ് പറഞ്ഞു. പെരിഫെറൽ സൻെററുകൾ ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. അതിനായി ആരോഗ്യവകുപ്പിന് കീഴിലുള്ള താലൂക്ക്/ ജില്ല ആശുപത്രികളിൽ ഫോറൻസിക് ബിരുദമുള്ള ഡോക്ടർമാരെ നിയമിക്ക​ണമെന്നും ഡോ. ഉന്മേഷ് വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story