Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:04 AM GMT Updated On
date_range 19 Dec 2021 12:04 AM GMTതാൻ ക്ഷേത്രങ്ങളിൽ ഉദ്ഘാടകനായത് പി. കൃഷ്ണപിള്ളയുടെ പോരാട്ടത്തിെൻറ ഭാഗം -മന്ത്രി കെ. രാധാകൃഷ്ണൻ
text_fieldsbookmark_border
താൻ ക്ഷേത്രങ്ങളിൽ ഉദ്ഘാടകനായത് പി. കൃഷ്ണപിള്ളയുടെ പോരാട്ടത്തിൻെറ ഭാഗം -മന്ത്രി കെ. രാധാകൃഷ്ണൻ ഗുരുവായൂർ: 90 വർഷം മുമ്പ് പി. കൃഷ്ണപിള്ള ഗുരുവായൂർ ക്ഷേത്ര സോപാനത്ത് മണിയടിച്ചതിനാലാണ് എനിക്ക് ക്ഷേത്രങ്ങളിലെ മണിഗോപുരങ്ങളുടെ തറക്കല്ലിടാൻ കഴിയുന്ന അവസ്ഥയുണ്ടായതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയുടെ ഭാഗമായി ദേവസ്വം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബ്രാഹ്മണർക്ക് മാത്രം അടിക്കാൻ അവകാശമുള്ള ഗുരുവായൂർ ക്ഷേത്ര സോപാനത്തെ മണി, സത്യഗ്രഹത്തിനിടെ ക്ഷേത്രത്തിൽ കയറി കൃഷ്ണപിള്ള മുഴക്കിയ സംഭവമാണ് മന്ത്രി അനുസ്മരിച്ചത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലഘട്ടത്തിനനുസൃതമായി മാറണം. എല്ലാ കലകളും എല്ലാവർക്കും പ്രാപ്യമാകുന്ന അവസ്ഥയുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വിവേചനങ്ങളെക്കുറിച്ച് സംവാദങ്ങൾ വേണമെന്ന് അധ്യക്ഷത വഹിച്ച ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. എൻ.കെ. അക്ബർ എം.എൽ.എ മുഖ്യാതിഥിയായി. നീതിയുടെ പ്രതീകമണ് എല്ലാ മതങ്ങളിലെയും ദൈവമെങ്കിലും ആ ദൈവത്തിൻെറ പേരിലാണ് മനുഷ്യൻ അപരനെ അകറ്റിനിർത്താനുള്ള ആചാരങ്ങൾ സൃഷ്ടിച്ചിരിക്കുന്നതെന്ന് മോഡറേറ്ററായിരുന്ന പ്രഫ. എം.എം. നാരായണൻ പറഞ്ഞു. നവോത്ഥാനം എന്നത് അടഞ്ഞ പുസ്തകമല്ല, അത് എഴുതിക്കൊണ്ടേയിരിക്കുന്ന പുസ്തകമാണെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പറഞ്ഞു. ഡോ. പി.വി. കൃഷ്ണൻ നായർ, ഇ.പി.ആർ. വേശാല, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സംസാരിച്ചു. തെക്കേനടയിലെ പന്തൽ സമർപ്പണം, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച എൽ.ഇ.ഡി ചുമർ സമർപ്പണം, കൂത്തമ്പലം നവീകരണത്തിന് ലഭിച്ച യുനെസ്കോ പുരസ്കാര സമർപ്പണം എന്നിവയും മന്ത്രി നിർവഹിച്ചു. വിവിധ പദ്ധതികൾ സ്പോൺസർ ചെയ്തവരെ ആദരിച്ചു. ദേവസ്വം ഭരണസമിതി അംഗം ഇ.പി.ആർ. വേശാല എഴുതിയ 'കുചേലൻെറ കുടിൽ' കവിത സമാഹാരവും മന്ത്രി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story