Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:10 AM GMT Updated On
date_range 19 Dec 2021 12:10 AM GMTജമാഅത്തെ ഇസ്ലാമി സൗഹൃദസദസ്സ്
text_fieldsbookmark_border
മാള: ഫാഷിസത്തെ നേരിട്ടെതിർക്കുകയും സാംസ്കാരികമായി കടം കൊള്ളുകയുമാണ് ഭരണപക്ഷം ചെയ്യുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള അഭിപ്രായപ്പെട്ടു. മാളയിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിൻെറ പരസ്യമായ വർഗീയ പ്രചാരണങ്ങൾക്കെതിരെ കുറ്റകരമായ മൗനം തുടരുകയാണ് ഭരണപക്ഷം. ആശയ വ്യവഹാരം ഫാഷിസ്റ്റുകൾക്ക് ദഹിക്കില്ലെന്നും നഹാസ് മാള പറഞ്ഞു. മാള ജുമാ മസ്ജിദ് ഇമാം സുബൈർ മന്നാനി, സി.കെ.ബി. വാളൂർ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു. ടി.എ. മുഹമ്മദ് മൗലവി സംബന്ധിച്ചു. ഫോട്ടോ: മാളയിൽ സൗഹൃദ സദസ്സിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള സംസാരിക്കുന്നു TCM- MLA- Sauhrda Sadass - Nahasmala
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story