Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:10 AM GMT Updated On
date_range 24 Feb 2022 12:10 AM GMTമാലിന്യ ശേഖരണ കേന്ദ്രവുമായി ഇരിങ്ങാലക്കുട നഗരസഭ
text_fieldsbookmark_border
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ 41 വാർഡുകളിൽനിന്ന് ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാൻ നാല് 'മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി'കൾ സ്ഥാപിക്കും. 20, 27, 34, 35 വാർഡുകളിലാണ് ഇവ ഒരുക്കുന്നത്. ചെയർപേഴ്സൻ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ടി.വി. ചാർലി അധ്യക്ഷത വഹിച്ചു. സ്ഥിര സമിത അധ്യക്ഷരായ സുജ സഞ്ജീവ്കുമാർ, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിൻ, ജയ്സൻ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ പി.ടി. ജോർജ്, അൽഫോൻസ തോമസ്, സന്തോഷ് ബോബൻ, സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. പുഷ്പാവതി, എ.ഇ വി.എസ്. പ്രസാദ്, ഹെൽത്ത് സൂപ്പർവൈസർ കെ.എം. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ അഡ്വ. കെ.ആർ. വിജയ സ്വാഗതവും സെക്രട്ടറി കെ.എം. മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story