Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:06 AM GMT Updated On
date_range 25 Feb 2022 12:06 AM GMTസാന്ത്വനയുടെ മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണം -യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
ഇരിങ്ങാലക്കുട: ഏതാനും ദിവസം മുമ്പ് കിഴുത്താണി മനപ്പടിയിലെ പെരുമ്പിള്ളി ജ്യോതി പ്രകാശിന്റെ മകൾ സാന്ത്വനയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്ന് യൂത്ത് കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവ ദിവസം വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് മൂന്ന് സുഹൃത്തുക്കൾ വിദ്യാർഥിനിയെ സന്ദർശിച്ചിരുന്നെന്നും അവര്‍ പോയതിന് തൊട്ടുപിന്നാലെയാണ് കുട്ടി മരണപ്പെട്ടതെന്നും വീട്ടുകാർ പറയുന്നു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ജില്ല പൊലീസ് സൂപ്രണ്ട്, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും അന്വേഷണം ഇതുവരെ ഊർജിതമായിട്ടില്ല എന്നു പരാതിയുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ പൊലീസ് വീട്ടുകാരോട് അപമര്യാദയായി പെരുമാറി എന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്ന് സുഹൃത്തുക്കളുടെ പങ്കിനെപ്പറ്റി അന്വേഷിക്കാത്തത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്ന് യോഗം വിലയിരുത്തി. അന്വേഷണം ഊർജിതപ്പെടുത്തിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കാനാണ് തീരുമാനമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് എടക്കാട്ടിൽ പറഞ്ഞു. നിയോജക മണ്ഡലം ഭാരവാഹികളായ സുബീഷ് കാക്കനാടൻ, വിജീഷ് പുളിപ്പറമ്പിൽ, അജീഷ് മേനോൻ, സഞ്ജയ് പെരുമ്പിള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story