Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 11:58 PM GMT Updated On
date_range 4 May 2022 11:58 PM GMT'മംഗളോദയ'ത്തിന് പുനരുജ്ജീവനം; ഉദ്ഘാടനം ഏഴിന്
text_fieldsbookmark_border
തൃശൂർ: കേരളത്തിന്‍റെ സാംസ്കാരിക, സാമൂഹിക പരിഷ്കരണ രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ 'മംഗളോദയം' പുനരുജ്ജീവിപ്പിക്കുന്നു. എ.കെ.ടി.കെ.എം. വാസുദേവൻ നമ്പൂതിരിപ്പാടും ചങ്ങമ്പുഴയും ഇ.എം.എസും മുണ്ടശ്ശേരിയും വി.ടി. ഭട്ടതിരിപ്പാടുമടക്കം നിരവധി പ്രതിഭകളുടെ താവളമായിരുന്ന തൃശൂരിലെ മംഗളോദയം പ്രസിദ്ധീകരണശാലയും പ്രസും കാലത്തിന്‍റെ മാറ്റം ഉൾക്കൊണ്ടാണ് പുതുമയിലേക്ക് ചുവടുവെക്കുന്നത്. പടിഞ്ഞാറെകോട്ട അടിയാട്ട് ലെയ്നിൽ പുതിയ കെട്ടിടത്തിൽ മംഗളോദയത്തിന്‍റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. 1970 മുതൽ വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘമാണ് മംഗളോദയം. 'മംഗളോദയം സദസ്സ്', ആശുപത്രി എന്നിവയടക്കം വലിയ വിലാസമുണ്ടായിരുന്ന സ്ഥാപനം മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെ ഒരു ഘട്ടത്തിൽ പ്രവർത്തനം നിലച്ചു. പുനരുജ്ജീവിപ്പിക്കാനുള്ള സമീപകാല ശ്രമത്തിന് കോവിഡ് വ്യാപനവും അടച്ചുപൂട്ടലും വീണ്ടും തടസ്സമായി. അതും മറികടന്നാണ് പുതിയ തലത്തിലേക്ക് ചുവടുവെക്കുന്നത്. ഓഫ്സെറ്റ് പ്രസും പുസ്തക പ്രസാധനവുമടക്കം പഴയ പ്രഭാവം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് മന്ത്രി ആർ. ബിന്ദുവിന്‍റെ അധ്യക്ഷതയിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യും. വി.ടി, ചങ്ങമ്പുഴ, ഇ.എം.എസ്, പ്രേംജി എന്നിവരുടെ ഛായാചിത്രങ്ങൾ മേയർ എം.കെ. വർഗീസ് അനാച്ഛാദനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം.കെ. കണ്ണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് കെ. വേണുഗോപാലും സെക്രട്ടറി പി.ആർ. രമ്യയും അറിയിച്ചു. ബോർഡ് അംഗങ്ങളായ എ.എസ്. കുട്ടി, കെ.ആർ. ഗോപിനാഥ്, എം.ആർ. രാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story