Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേച്ചിറപ്പാലം ജനങ്ങൾ...

മേച്ചിറപ്പാലം ജനങ്ങൾ തുറന്നു; എം.എൽ.എയെത്തി അടപ്പിച്ചു

text_fields
bookmark_border
ചാലക്കുടി: കോൺക്രീറ്റിങ് പൂർത്തിയായി മൂന്ന് മാസത്തിലേറെയായ മേച്ചിറപ്പാലത്തിൽ നാടകീയ രംഗങ്ങൾ. ഉദ്​ഘാടനം ചെയ്യാത്തതിൽ പ്രതിഷേധിച്ച്​ നാട്ടുകാർ പാലത്തിലൂടെ യാത്ര തുടങ്ങിയെങ്കിലും സനീഷ് കുമാർ ജോസഫ് എം.എൽ.എയെത്തി പാലം അടപ്പിച്ചു. ഇതേച്ചൊല്ലി എം.എൽ.എയും നാട്ടുകാരും തമ്മിൽ വാക്​തർക്കവുമുണ്ടായി. പാലത്തിലെ റോഡ് പൂർണമായും പണി തീർത്ത്​ അപകടാവസ്ഥ മാറിയ ശേഷം യാത്ര മതിയെന്നാണ് എം.എൽ.എ നിർദേശിച്ചത്. കരാറുകാരനെ വരുത്തി ടാർ വീപ്പകളും കമ്പിവേലിയും ഉപയോഗിച്ച്​ എം.എൽ.എ പാലം അടച്ചു​കെട്ടിക്കുകയായിരുന്നു. കോൺക്രീറ്റിങ് നടന്ന് നാളുകൾ കഴിഞ്ഞിട്ടും പാലം തുറക്കാത്തതിൽ കോടശ്ശേരി മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധത്തിലാണ്. പാലത്തിലെ റോഡിലെ ടൈൽസ് ഇടുന്ന ജോലി മാത്രമാണ്​ ഇനി ബാക്കിയുള്ളത്​. കഷ്ടിച്ച് ഒരാഴ്ചകൊണ്ട് തീർക്കാവുന്ന പ്രവൃത്തികൾ ചെയ്യാതെ മനഃപൂർവം മാസങ്ങളായി നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം. വെള്ളിക്കുളങ്ങര-ചാലക്കുടി പി.ഡബ്ല്യു.ഡി റോഡ് കോടശ്ശേരി പഞ്ചായത്തിലെ പ്രധാന പാതയാണ്. വലതുകര മെയിൻ കനാൽ കടന്നു പോകുന്ന ഭാഗത്താണ് മേച്ചിറപ്പാലം നിർമിച്ചിട്ടുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പ്​ നിർമിച്ച പാലം ബലക്ഷയത്തെ തുടർന്ന്​ പൊളിച്ച്​ പുതിയ പാലം നിർമിക്കുകയായിരുന്നു. പാലം തുറക്കാത്തതിനാൽ കോടശ്ശേരി മേഖലയിലെ ജനങ്ങളുടെ യാത്രദുരിതം വർധിച്ചിരിക്കുകയാണ്. ജനപ്രതിനിധികൾ ഈ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം നിർമാണം അനാവശ്യമായി നീണ്ടുപോയതിനാൽ ഒരുവർഷമായി ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. പലവട്ടം നിർമാണം നില​ച്ചപ്പോഴെല്ലാം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് പണികൾ വീണ്ടും ആരംഭിച്ചത്. TCMChdy - 5 അടച്ചുപൂട്ടിയ മേച്ചിറപ്പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story