Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 12:07 AM GMT Updated On
date_range 10 May 2022 12:07 AM GMTകോടതി ഏകീകരണം ഉടൻ നടപ്പാക്കണം -കെ.സി.ജെ.എസ്.എ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: സിവിൽ-ക്രിമിനൽ കോടതികളുടെ ഏകീകരണം ഉടൻ നടപ്പാക്കണമെന്നും ഒ ആൻഡ എം പഠന റിപ്പോർട്ട് പ്രകാരം മജിസ്ട്രേറ്റ് കോടതികൾക്ക് ലഭിക്കേണ്ട തസ്തികകൾ ഉടൻ നൽകണമെന്നും കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് പി.എൻ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ മജിസ്ട്രേറ്റ് കെ.എൻ. ആശ മുഖ്യാതിഥിയായിരുന്നു. ജില്ല പ്രസിഡന്‍റ് മിനി നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ബാലഗോപാലന്‍ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ആർ. ജൈത്രൻ, വൈസ് പ്രസിഡന്‍റ് കെ.പി. മനു, കൊടുങ്ങല്ലൂർ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അഷ്റഫ് സാബാൻ, അഡ്വ. ഡി.ടി. വെങ്കിടേശ്വരന്‍, ജില്ല പ്രസിഡന്റ് എം.ജി. അനില്‍കുമാര്‍, അഡ്വ. അബ്ദുൽ ഖാദര്‍ കണ്ണെഴുത്ത്, സക്കീർ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ല സെക്രട്ടറി ഫസൽ ഹഖ് സ്വാഗതവും വി.എസ്. അനില്‍ നന്ദിയും പറഞ്ഞു. വിരമിക്കുന്നവർക്ക് യാത്രയയപ്പും ഉപഹാരവും നൽകി. ഈ മാസം വിരമിക്കുന്ന ജില്ല സെക്രട്ടറിയും സ്വാഗത സംഘം ജനറൽ കൺവീനറുമായ ഫസൽ ഹഖ് കാക്കശ്ശേരിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഭാരവാഹികൾ: മിനി നായർ (പ്രസി.), കെ.വി. ശരത്ത് (സെക്ര.), എം.ആർ. സുജ (ട്രഷറർ). ------------ TCR.KDR.KCJSA SAMMELANAM കെ.സി.ജെ.എസ്.എ തൃശൂര്‍ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് പി.എൻ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story