Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:13 AM GMT Updated On
date_range 12 Feb 2022 12:13 AM GMTചാലക്കുടിയിൽ 245 പട്ടയ അപേക്ഷകൾ
text_fieldsbookmark_border
ചാലക്കുടിയിലുള്ളത് 245 പട്ടയ അപേക്ഷകൾ ചാലക്കുടി: പട്ടയത്തിന് ചാലക്കുടി നിയോജകമണ്ഡലത്തിൽ 245 അപേക്ഷകളാണ് ഉള്ളതെന്നും അതിൽ 25 എണ്ണം പട്ടയം നൽകാൻ തയാറായതായും ബാക്കി 220 അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകളുടെ തുടർ നടപടികൾക്കായി അയച്ചുനൽകുമെന്നും സനീഷ് കുമാർ ജോസഫ് എം.എൽ.എ. ചാലക്കുടി നിയോജകമണ്ഡലം പരിധിയിലുള്ള പട്ടയ അപേക്ഷകളുടെ പുരോഗതി വിലയിരുത്താൻ എം.എൽ.എ വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിൽ അറിയിച്ചതാണ് ഈ വിവരം. മുമ്പ് അപേക്ഷ നൽകിയിട്ടും വിവിധ കാരണങ്ങളാൽ പട്ടയ അപേക്ഷകൾ നിലവിലില്ലാത്തവർക്കും പുതിയ പട്ടയ അപേക്ഷകൾ നൽകേണ്ടവർക്കുമായി മാർച്ച് ആദ്യവാരം അദാലത്ത് സംഘടിപ്പിക്കാനും യോഗം ധാരണയായി. വനഭൂമി പട്ടയത്തിന് അപേക്ഷ നൽകിയെങ്കിലും വകുപ്പുതല ആശയവിനിമയം സാധ്യമാകാത്ത പരിയാരം വില്ലേജിലെ എട്ടുപേരുടെയും കോടശ്ശേരി വില്ലേജിലെ 82 പേരുടെയും അപേക്ഷ വിവരങ്ങൾ അടങ്ങുന്ന ലിസ്റ്റ് ബന്ധപ്പെട്ട വില്ലേജുകളിലേക്ക് കൈമാറുമെന്നും ലിസ്റ്റ് പരിശോധിച്ച് അപേക്ഷകരുടെ അവകാശികളുണ്ടെങ്കിൽ തൃശൂർ, ചെമ്പുക്കാവിലുള്ള എൽ.എ നമ്പർ 1 സ്പെഷൽ തഹസിൽദാറുടെ ഓഫിസുമായി ബന്ധപ്പെടണമെന്നും എം.എൽ.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്‍റ് ലീന ഡേവിസ്, ലാൻഡ് റിഫോംസ് ഡെപ്യൂട്ടി കലക്ടർ കെ. ഉഷ ബിന്ദുമോൾ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സർവേ പി.കെ. ഷാലി, തഹസിൽദാർ ഇ.എൻ. രാജു, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ഹരീഷ്, എൽ.എസ്.ജി.ഡി സീനിയർ സൂപ്രണ്ട് പി.എൻ. വിനോദ്‌കുമാർ, ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ പി.എം. വിൽസൺ, സ്പെഷൽ തഹസിൽദാർ സി.എസ്. രാജേഷ്, ഡെപ്യൂട്ടി തഹസിൽദാർമാരായ എം. ശ്രീനിവാസ്, ഭൂരേഖ തഹസിൽദാർ കെ.പി. രമേശ്, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story