Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:22 AM GMT Updated On
date_range 1 May 2022 12:22 AM GMTആറ് വയസ്സുകാരിക്ക് പീഡനം: 61കാരൻ ജീവിതകാലം മുഴുവൻ ജയിൽശിക്ഷ അനുഭവിക്കണമെന്ന് കോടതി
text_fieldsbookmark_border
കൊച്ചി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 61കാരൻ ജീവിതകാലം മുഴുവൻ ജയിൽശിക്ഷ അനുഭവിക്കണമെന്ന് കോടതി. എരൂർ നടമ സ്വദേശി ജയകുമാറിനെയാണ് (61) എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. തടവിനുപുറമെ രണ്ടുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ തുക പീഡനത്തിനിരയായ ബാലികക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് നിർദേശം. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനം നടന്നത്. കുട്ടിയുടെ രക്ഷിതാക്കൾക്ക് തന്നിലുണ്ടായിരുന്ന വിശ്വാസം ചൂഷണം ചെയ്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നും പ്രതി ഒരുതരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹിൽപാലസ് സി.ഐ കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർമാരായ കെ.അനില, പി.വി. രമേശൻ, അസി.സബ് ഇൻസ്പെക്ടർ കെ.സജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ യു.എൻ. അമ്പിളി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story