പോക്സോ കേസിൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
text_fieldsതൃശൂർ: പത്ത് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. മാടക്കത്തറ താണിക്കുടത്ത് വാഴപ്പിള്ളി വീട്ടിൽ സജീവനെ (46) തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവുമാണ് ശിക്ഷ. പിഴ തുക അതിജീവിതന് നൽകണം. ഇല്ലെങ്കിൽ 10 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2021 ഓണാവധിയിലാണ് കേസിനാസ്പദമായ സംഭവം. മത്സ്യ വിൽപന നടത്തുന്ന പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടി കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 13 സാക്ഷികളെയും 14 രേഖകളും തെളിവിൽ ഹാജരാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. 2022 മാർച്ച് 22ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. വിയ്യൂർ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സുബിനാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.