നൂറ് കഴിഞ്ഞ കുഞ്ഞയ്യ നാട് സഞ്ചാരത്തിൽ
text_fieldsമാള: വയസ്സ് നൂറ് കഴിഞ്ഞതായാണ് കുഞ്ഞയ്യയുടെ ഓർമ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നതൊക്കെ അറിയാമെങ്കിലും ഇടക്ക് ഓർമ മുറിയുന്നുണ്ട്. പട്ടേപ്പാടം കുന്നുമ്മക്കാട് മുട്ടത്തേരി വീട്ടിൽ കുഞ്ഞയ്യ നാട്ടുകാരുടെ പ്രിയപ്പെട്ട അമ്മ കൂടിയാണ്. നേരം പുലർന്നാൽ വടിയും കുത്തിപ്പിടിച്ച് വീട്ടിൽനിന്നും ഇറങ്ങും.
കുനിക്കൂടി നടന്ന് കുന്നുമ്മകാട് ചായക്കടയിലെത്തി ചായ കുടിക്കും. പിന്നെ ഒരോ വീട്ടിലും എത്തും. സന്ധ്യവരെ തുടരും സഞ്ചാരം. കണ്ണിനും, കാതിനും ഒരു തകരാറുമില്ല. പ്രഷർ, ഷുഗർ തുടങ്ങിയ രോഗങ്ങളുമില്ല. നടക്കുന്നവർ കിടപ്പിലാവിെല്ലന്നാണ് കുഞ്ഞയ്യ പറയുന്നത്. അച്യുതമേനോൻ സർക്കാർ വന്നതൊക്കെ ഓർമയുണ്ട്. ആരോഗ്യമുള്ള കാലത്തെല്ലാം നെൽകൃഷിക്കാരിയായിരുന്നു.
ജന്മിത്വത്തിനെതിരെ സമരങ്ങൾ നടത്തിയിട്ടുണ്ട്. അന്നാളിലെ സംഭവങ്ങളൊക്കെ നാടൻ പാട്ടായി കുഞ്ഞയ്യ മൂളും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരുങ്ങി കഴിഞ്ഞു. ഭർത്താവ് ചാത്തെൻറ വേർപാടിനു ശേഷം ഒറ്റക്കാണ് വോട്ട് ചെയ്യാൻ പോവുക. കോവിഡ് കാലം എന്താണെന്നാണ് ഈ അമ്മ ചോദിക്കുന്നത്. ദിനചര്യകളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒരു രോഗവും തന്നെ പിടികൂടുകയിെല്ലന്നാണ് കുഞ്ഞയ്യയുടെ ഭാഷ്യം. മരുമകളും, രണ്ടു പേരക്കുട്ടികളോടൊപ്പമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.