തൃശൂർ ജില്ലയിൽ 11 നായ്ശല്യ ഹോട്ട് സ്പോട്ടുകൾ
text_fieldsതൃശൂർ: നായ്ക്കളുടെ കടിയേൽക്കുന്ന നിരക്ക് കണക്കാക്കി മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയ ഹോട്ട് സ്പോട്ട് പഞ്ചായത്തുകൾ 11 എണ്ണമാണ്. 2022 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള നായ്ക്കളുടെ കടിയേറ്റ അപകടങ്ങൾ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ട് തയാറാക്കിയത്.
റാങ്കിങ്ങിൽ കൊടുങ്ങല്ലൂർ പഞ്ചായത്താണ് മുന്നിൽ. ഈ കാലയളവിൽ 207 പേർക്ക് നായ്ക്കളുടെ കടിയേറ്റു. പ്രതിമാസം ശരാശരി 25.88 കടിയേറ്റ കേസുകളുണ്ടായി. തൊട്ടുപുറകിൽ വടക്കാഞ്ചേരി മേഖലയാണ്. 151 പേർക്ക് കടിയേറ്റു. പ്രതിമാസ ശരാശരി 18.88. നാട്ടികയിൽ 127 കടിയേറ്റ കേസുകളാണ്.
ശരാശരി - 15.88, പൂമംഗലം - 126, ശരാശരി - 15.75, കൊണ്ടാഴി - 117, ശരാശരി - 14.63, ഇരിങ്ങാലക്കുട - 111, ശരാശരി - 13.88, ചാവക്കാട് - 98, ശരാശരി - 12.25, എടവിലങ്ങ് - 92, ശരാശരി - 11.50, എടത്തിരിത്തി - 88, ശരാശരി - 11, വെങ്കിടങ്ങ് - 81, ശരാശരി - 10.13, ചേർപ്പ് - 81, ശരാശരി - 10.13.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.