പരിസ്ഥിതി ലോല മേഖലയിൽ തൃശൂർ ജില്ലയിലെ 13 വില്ലേജുകൾ ഉൾപ്പെട്ടേക്കും -മന്ത്രി
text_fieldsതൃശൂർ: സംരക്ഷിത വനമേഖലയോട് ചേർന്ന ഒരു കിലോ മീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധി ജില്ലയിലെ 13 വില്ലേജുകളെ ബാധിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. നിയമസഭയിൽ സനീഷ്കുമാർ ജേസഫ് എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി പറഞ്ഞത്.
വരന്തരപ്പിള്ളി, മറ്റത്തൂർ, തിരുവില്വാമല, പീച്ചി, കണ്ണമ്പ്ര, ഇളനാട്, പങ്കാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, പാണഞ്ചേരി, കരുമത്തറ എന്നീ വില്ലേജുകളാണ് ഉൾപ്പെടാൻ സാധ്യതയെന്നായിരുന്നു മറുപടി.
സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോ മീറ്റർ പരിധിയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉപഗ്രഹ ചിത്ര സഹായത്തോടെ ശേഖരിക്കാൻ സംസ്ഥാന സർക്കാരിന്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ പഠനശേഷം മാത്രമേ കൃത്യമായ വിവരം ലഭിക്കൂവെന്നും മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.