ധീരയോദ്ധാക്കളുടെ സ്മരണ പുതുക്കി '1921' നാടകം
text_fieldsതൃശൂർ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിെൻറ അവിസ്മരണീയ ഏടായ 1921ലെ മലബാർ വിപ്ലവത്തിെല ധീരയോദ്ധാക്കളുടെ സ്മരണ പുതുക്കി '1921' നാടകം വെള്ളിയാഴ്ച അരങ്ങിലെത്തും.
തൃശൂർ കേന്ദ്രമായ മലബാർ കലാസമിതി ഒരുക്കിയ നാടകത്തിെൻറ ആദ്യ പ്രദർശനം മലബാർ വിപ്ലവത്തിന് തുടക്കമിട്ട തിരൂരങ്ങാടി വെടിവെപ്പ് ദിനമായ വെള്ളിയാഴ്ച പുത്തനത്താണിയിലാണ് അരങ്ങേറുക. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്ക് മുമ്പിലായിരിക്കും അവതരണമെന്ന് നാടകത്തിന് രംഗഭാഷ്യമേകിയ അബ്ബാസ് കാളത്തോട് 'മാധ്യമ'ത്തോട് പറഞ്ഞു. ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടം വിശ്വാസത്തിെൻറ ഭാഗമാണെന്ന ആലി മുസ്ലിയാരുടെ പ്രഖ്യാപനവും ഇതേതുടർന്ന് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നയിച്ച സായുധ വിപ്ലവവുമാണ് പ്രധാന പ്രമേയം.
ചേരമാൻ പെരുമാളിെൻറ മക്ക യാത്രയും കേരളീയ മുസ്ലിംകളുടെ ആവിർഭാവവും പോർച്ചുഗീസ് അധിനിവേശവും കുഞ്ഞാലി മരക്കാർ നാലാമെൻറ പോരാട്ടവും പിന്നീട് നടന്ന ബ്രിട്ടീഷ് അധിനിവേശവും അതിനെതിരെ ഉണ്ണി മൂസ മൂപ്പനും ചെമ്പൻ പോക്കരും നയിച്ച പോരാട്ടങ്ങളും 1921ൽ ആലി മുസ്ലിയാരുടെ പോരാട്ടവുമാണ് 48 മിനിറ്റ് മാത്രമുള്ള നാടകത്തിൽ രംഗത്തെത്തുന്നത്. 25 വർഷം മുമ്പ് മലബാർ കലാസമിതി ഇതേ നാടകം മലബാർ വിപ്ലവത്തിെൻറ 75ാ ംവാർഷികത്തിൽ മലപ്പുറത്തിെൻറ വിവിധ ഭാഗങ്ങളിൽ 150 വേദികളിൽ അവതരിപ്പിച്ചിരുന്നു.
100ാം വാർഷികത്തിൽ 100 വേദിയാണ് ലക്ഷ്യമിടുന്നത്. 15 അഭിനേതാക്കൾ 60 കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രംഗഭാഷ നിർവഹിച്ചത് അബ്ബാസ് കാളത്തോട്. ടൈറ്റിൽ സോങ് ജമാൽ കൊച്ചങ്ങാടിയും സംഗീതം ബാലമുരളിയുമാണ്. ദീപ നിയന്ത്രണം-ജോസ് കോശി. റെക്കോഡിങ്-പ്രവീൺ അയ്യർ, സെബാസ്റ്റ്യൻ. ഗാനങ്ങൾ ആലപിച്ചത് ശരീഫ് കൊച്ചിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.