Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel

തൃ​ശൂ​ർ: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താ​ഫെ​റ്റ​മി​നു​മാ​യി ര​ണ്ടു​പേ​ർ തൃ​ശൂ​രി​ൽ ഈ​സ്റ്റ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കേ​ച്ചേ​രി പ​റ​പ്പൂ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ദ​യാ​ൽ (27), ആ​ളൂ​ർ മ​ന റോ​ഡി​ൽ കോ​ട്ട​യി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ വി​മാ​ന​മാ​ർ​ഗം ഡ​ൽ​ഹി​യി​ലെ​ത്തി നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യി​ൽ​നി​ന്നാ​ണ്​​ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന്​ വി​മാ​നം മാ​ർ​ഗം ബം​ഗ​ളൂ​രു​വി​ലെ​ത്തി. അ​വി​ടെ​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക്​ വ​ന്ന്​ മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റ്റം ചെ​യ്യാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​കു​ന്ന​ത്. നി​ര​വ​ധി ത​വ​ണ ഇ​ത്ത​ര​ത്തി​ലും കൊ​റി​യ​ർ മു​ഖേ​ന​യും മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്​ ന​ട​ത്തി​യ​താ​യി ഇ​വ​ർ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രു​ടെ​യും സാ​മ്പ​ത്തി​ക സ്രോ​ത​സ്സി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ പി. ​ലാ​ൽ​കു​മാ​ർ, സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ. ​ജോ​ർ​ജ്​ മാ​ത്യു, ഇ.​എ. ജ​യ​ച​ന്ദ്ര​ൻ, എ.​എ​സ്.​ഐ​മാ​രാ​യ സി.​എ​ൻ. ഗോ​പി​നാ​ഥ​ൻ, എം. ​സു​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​ല​ൻ, പി.​ജെ. ആ​ന്റ​ണി എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - 2 arrested with drugs
Next Story